നിലപാട് കടുപ്പിക്കാതെ ഉമ്മന്‍ചാണ്ടി

ചരല്‍ക്കുന്ന് (പത്തനംതിട്ട): യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കുമെന്ന സൂചന കേരള കോണ്‍ഗ്രസ് എം നല്‍കുമ്പോഴും വിമര്‍ശിക്കാതെ ഉമ്മന്‍ ചാണ്ടി. കേരള കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഉമ്മന്‍ ചാണ്ടിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം കെ.എം. മാണിയുമായി ബന്ധപ്പെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

ശനിയാഴ്ച ചരല്‍ക്കുന്നില്‍ നിലപാട് കടുപ്പിക്കുമെന്ന തരത്തില്‍ മാണി പ്രതികരിച്ചിട്ടും കടുത്ത ഭാഷയില്‍ പ്രതികരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയാറായില്ല. ഒഴുക്കന്‍ മട്ടില്‍ പഠിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.  അദ്ദേഹത്തിന്‍െറ മൗനം അണിയറയില്‍ അനുരഞ്ജന ശ്രമം നടക്കുന്നുവെന്നതിന്‍െറ സൂചനയായാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് ഒരു പ്രതികരണവും ഉമ്മന്‍ ചാണ്ടിയില്‍നിന്ന് ഉണ്ടായിട്ടില്ല. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും കടന്നാക്രമിക്കാന്‍ തയാറായിട്ടില്ളെന്നതും ശ്രദ്ധേയമാണ്.

അതേസമയം, രമേശ് ചെന്നിത്തല മാണിയെ വിമര്‍ശിച്ച് രംഗത്തത്തെിയിട്ടുമുണ്ട്. കോണ്‍ഗ്രസിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്നായിരുന്നു രമേശിന്‍െറ പ്രതികരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.