തിരുവനന്തപുരം: യു.ഡി.എഫിന്‍െറ തകര്‍ച്ചയുടെ ആരംഭമായി മാണിയുടെ പുറത്തുപോകലിനെ വിലയിരുത്തി സി.പി.എം. യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ്-എമ്മിന്‍െറ നീക്കങ്ങള്‍ വീക്ഷിച്ച ശേഷം മാത്രം തുടര്‍നീക്കമെന്ന നിലപാടിലാണ് അവര്‍. അതേസമയം, മാണിയുമായുള്ള രാഷ്ട്രീയസഖ്യസാധ്യത അടയ്ക്കുന്ന സമീപനമാണ് എല്‍.ഡി.എഫിലെ മറ്റൊരു മുഖ്യകക്ഷിയായ സി.പി.ഐക്കുള്ളത്.
മത, സാമുദായിക കക്ഷികളുടെ പിന്തുണയോടെ മാത്രം അധികാരത്തിലത്തെിയിട്ടുള്ള യു.ഡി.എഫിന് തിരിച്ചുവരവിനുള്ള സാധ്യത തുലോം തുച്ഛമെന്നാണ് സി.പി.എം നേതൃത്വം വിശദീകരിക്കുന്നത്. 2006ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഉരുത്തിരിഞ്ഞ ഈ സാഹചര്യം 2011ല്‍ യു.ഡി.എഫ് അധികാരംകൊണ്ട് മറികടന്നു. സംസ്ഥാനത്തും ദേശീയതലത്തിലും വികസിക്കുന്ന പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ മുന്നണിക്കുള്ളിലെ വൈരുധ്യം കൂടുതല്‍ മൂര്‍ച്ഛിക്കുകയേ ഉള്ളൂ. അതുകൊണ്ടുതന്നെ ഇതിനെ തടയുന്ന ഒരു രാഷ്ട്രീയനീക്കവും പാടില്ളെന്ന കാഴ്ചപ്പാടിലാണ് സി.പി. എം. മാത്രമല്ല, ബാര്‍ കോഴക്കേസില്‍ ആരോപണവിധേയന്‍െറ രാജി ആവശ്യപ്പെട്ട് നിയമസഭക്കകത്തും പുറത്തും പ്രക്ഷുബ്ധമായ പ്രതിഷേധങ്ങള്‍ നടത്തിയ എല്‍.ഡി.എഫിന് മറിച്ചൊരു നിലപാടിനെക്കുറിച്ച് ഉടനെ ചിന്തിക്കാനുമാവില്ല.
പകരം യു.ഡി.എഫ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുകയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുകയുമാണ് ലക്ഷ്യമിടുന്നത്. വലിയ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് അധികാരത്തില്‍ ഇരിക്കുമ്പോഴാണ് യു.ഡി.എഫിന്‍െറ പ്രതിസന്ധിയെന്നതും അവര്‍ക്ക് ഗുണകരമാണ്. അഴിമതിആരോപണത്തില്‍ കുടുങ്ങിയ മാണി ഒരു കാരണവശാലും എല്‍.ഡി.എഫിലേക്ക് എത്തരുതെന്ന നിലപാടാണ് സി.പി.ഐയുടേത്. യു.ഡി.എഫില്‍ നില്‍ക്കുമ്പോള്‍ അഴിമതിക്കാരനും പുറത്ത് വരുമ്പോള്‍ വിശുദ്ധനെന്നുമുള്ള നിലപാട് സ്വീകരിക്കുന്നത് എല്‍.ഡി.എഫിന്‍െറ വിശ്വാസ്യതക്ക് ഇടിവുണ്ടാക്കുമെന്നും വിലയിരുത്തുന്നു.
അതേസമയം, മാണിഗ്രൂപ്പിനോട് ബി.ജെ.പി നേതൃത്വത്തില്‍ ഒരുവിഭാഗം മൃദുസമീപനം സ്വീകരിക്കുന്നുണ്ടെങ്കിലും എന്‍.ഡി.എ പ്രവേശം എളുപ്പമാവില്ളെന്നും എല്‍.ഡി.എഫ് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.