കോണ്‍ഗ്രസ്–കേരള കോണ്‍ഗ്രസ് പ്രാദേശികധാരണയും ഉലയുന്നു

കോട്ടയം: കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ മധ്യതിരുവിതാംകൂറിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ യു.ഡി.എഫിനുള്ള മുന്‍തൂക്കം നഷ്ടമാവാന്‍ സാധ്യത. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 93 ഇടത്താണ് കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് കൂട്ടുകക്ഷി ഭരണം. ഇതില്‍ എട്ട് നഗരസഭകളും രണ്ടു ജില്ലാ പഞ്ചായത്തുകളുമുണ്ട്.

എറണാകുളം, ആലപ്പുഴ ജില്ലകളിലും ഇരുകൂട്ടരും ചേര്‍ന്നുള്ള ഭരണം നിലവിലുണ്ട്. യു.ഡി.എഫ് വിടാന്‍ തീരുമാനിച്ചെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിലവിലെ ധാരണ തുടരുമെന്നാണ് കേരളകോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ തീരുമാനം. എന്നാല്‍, ഇതിന് വിരുദ്ധമായി പ്രാദേശികമായി കോണ്‍ഗ്രസ് ബന്ധം ഉലഞ്ഞു തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്ന നിലയത്തെിയത്. തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങിയാല്‍ ഏകദേശം 500ലധികം സഹകരണ സ്ഥാപനങ്ങളുടെ നിയന്ത്രണവും യു.ഡി.എഫിന്‍െറ കൈയില്‍നിന്നും പോവും.  മുന്നണി ബന്ധം തകര്‍ന്നത് കോണ്‍ഗ്രസിനാവും കൂടുതല്‍ നഷ്ടമെന്നാണ് വിലയിരുത്തുന്നത്.

യു.ഡി.എഫ് ബന്ധം തകര്‍ന്ന പശ്ചാത്തലത്തില്‍ പ്രാദേശികമായി ഇടതുപിന്തുണ കേരളകോണ്‍ഗ്രസിന് ലഭിക്കാനുള്ള സാധ്യതയും ഉയരുന്നു.
കോട്ടയം ജില്ലയില്‍ ആകെ 71 ഗ്രാമപഞ്ചായത്തുകളില്‍ 44 ഇടത്താണ് യു.ഡി.എഫ് ഭരണം. ഇതില്‍ 15 ഇടത്ത് കേരള കോണ്‍ഗ്രസിന്‍െറ പിന്തുണയില്ളെങ്കില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാവും. ഇടുക്കി ജില്ലയില്‍ 10 ഗ്രാമപഞ്ചായത്തുകളില്‍ കോണ്‍ഗ്രസും അഞ്ചിടത്ത് കേരളകോണ്‍ഗ്രസുമാണ് ഭരണം. മൂന്ന് ബ്ളോക് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ഭരണമാണ്. പത്തനംതിട്ടയില്‍ നാല് ഗ്രാമപഞ്ചായത്തുകളിലും തിരുവല്ല നഗരസഭയിലും ഭരണനഷ്ടം യു.ഡി.എഫിനുണ്ടാവും. ആലപ്പുഴ ജില്ലയില്‍ മൂന്ന് ഗ്രാമപഞ്ചായത്തുകളിലും ചേര്‍ത്തല, ചെങ്ങന്നൂര്‍ നഗരസഭകളിലുമാണ് യു.ഡി.എഫ് ഭരണം നഷ്ടപ്പെടാന്‍ സാധ്യത. യു.ഡി.എഫ് ഭരണം അട്ടിമറിക്കാന്‍ എല്‍.ഡി.എഫും അടവുനയം സ്വീകരിക്കാനാണ് സാധ്യത. ഇത് കേരളകോണ്‍ഗ്രസുമായുള്ള പ്രാദേശിക ധാരണയിലേക്കും കാര്യങ്ങള്‍ എത്തിയേക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.