തിരുവനന്തപുരം: യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരള കോണ്‍ഗ്രസ് -എം ആര്‍.എസ്.എസ്-ബി.ജെ.പി പാളയത്തിലേക്ക് പോകില്ളെന്ന് ഉറപ്പിക്കാന്‍ സി.പി.എം നീക്കം. എല്‍.ഡി.എഫിലെ പ്രധാന കക്ഷികളിലൊന്നായ സി.പി.ഐയില്‍ നിന്ന് വേറിട്ട് മാണിയുമായി പ്രശ്നാധിഷ്ഠിത സഹകരണം എന്ന നിലപാട് സി.പി.എം മുന്നോട്ടുവെച്ചതിന് പിന്നിലും ഈ ലക്ഷ്യമാണ്.
പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ സഹകരിക്കുമെന്നും കേരള കോണ്‍ഗ്രസിനെ വര്‍ഗീയകക്ഷിയാക്കി മാറ്റിനിര്‍ത്തില്ളെന്നുമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലേ മുഖ്യകക്ഷി വിട്ടുപോയി യു.ഡി.എഫ് ബലഹീനമായ സന്ദര്‍ഭം ബി.ജെ.പി മുതലെടുക്കുന്നത് തടയുക എന്ന വിശാലതന്ത്രമാണ് സി.പി.എമ്മിന്‍േറത്. കേരളത്തില്‍ രാഷ്ട്രീയശക്തിയാവുക എന്ന ലക്ഷ്യത്തോടെയുള്ള ബി.ജെ.പി നീക്കങ്ങളെ മുളയിലേ നുള്ളണമെന്ന നിലപാടാണ് അവര്‍ക്ക്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി മുതലായ സാമുദായികസംഘടനകളെ കൂട്ടുപിടിച്ചുള്ള ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണനീക്കം പൊളിഞ്ഞത് സി.പി.എം നേതൃത്വത്തിന്‍െറ ഇടപെടലിലാണ്. നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്കുണ്ടായ വോട്ട് ചോര്‍ച്ചയും ഒരു എം.എല്‍.എയെ ലഭിച്ച സാഹചര്യത്തെയും ഗൗരവപൂര്‍വമാണ് സി.പി.എം കാണുന്നത്.
ഈഴവസമുദായത്തെ എസ്.എന്‍.ഡി.പി ബാനറില്‍ ഹിന്ദുത്വവത്കരിക്കാനുള്ള നീക്കത്തിന് തിരിച്ചടിയേറ്റ സംഘ്പരിവാര്‍ പ്രബലമായ ക്രൈസ്തവവിഭാഗത്തില്‍ കുറച്ചുനാളായി കണ്ണുവെച്ചിട്ടുണ്ട്. വോട്ട് ബാങ്ക് അടിത്തറ വര്‍ധിപ്പിക്കുന്നതിനുപുറമേ ബി.ജെ.പിയുടെ രാഷ്ട്രീയ തൊട്ടുകൂടായ്മ അവസാനിപ്പിക്കാന്‍ ഇതാവശ്യമാണെന്ന് ആര്‍.എസ്.എസും തിരിച്ചറിയുന്നു. പി.സി. തോമസ് വിഭാഗവുമായുള്ള ബന്ധം അതിന് പോരെന്ന് ബി.ജെ.പിക്കറിയാം. കേരള കോണ്‍ഗ്രസ് എമ്മിന്‍െറ യു.ഡി.എഫ് വിട്ടുപോകലിനെ ഉപയോഗിക്കാന്‍ ബി.ജെ.പി നീക്കംതുടങ്ങിയത് അതോടെയാണ്. ഇത് തിരിച്ചറിഞ്ഞാണ് സി.പി.എം നേതൃത്വം ഉടന്‍ രംഗത്തത്തെിയത്.
അവരുടെ മുന്‍ എല്‍.ഡി.എഫ് സഹകരണം, രാഷ്ട്രീയ-കാര്‍ഷികപ്രശ്നങ്ങളുടെ പേരില്‍ ഒരുമിച്ച് വേദികള്‍ പങ്കിടല്‍ തുടങ്ങിയവ ഓര്‍മിപ്പിച്ചതുവഴി കോടിയേരി ബാലകൃഷ്ണന്‍ മാണിയുടെ രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് ആശ്വാസം നല്‍കുക കൂടിയാണ് ചെയ്തത്.
കേരള കോണ്‍ഗ്രസ് അപ്രസക്തമാവുന്നു എന്ന് ചൂണ്ടിക്കാട്ടി പി.ബി അംഗം എം.എ. ബേബി സി.പി.എമ്മില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിലവില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയനിലപാട് ഇതാണെന്നതില്‍ നേതൃത്വത്തിന് സംശയമില്ല. യു.ഡി.എഫിലെ അഴിമതിക്കാര്‍ എല്‍.ഡി.എഫില്‍ വന്നാല്‍ വിശുദ്ധരാവില്ളെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ നിലപാട് തങ്ങളുടെ നീക്കത്തിന് വിഘാതമാവില്ളെന്ന കണക്കുകൂട്ടലിലാണ് സി.പി.എം. മാണിയെ എല്‍.ഡി.എഫിലേക്ക് എടുക്കില്ളെന്ന് വ്യക്തമാക്കിയതുതന്നെ ഇത് മുന്‍നിര്‍ത്തിയാണ്.
ഒപ്പം മാണിയുടെ ബി.ജെ.പി പാളയത്തിലേക്കുള്ള ചായ്വിന് താല്‍ക്കാലികമായെങ്കിലും തടയിടാനും അവര്‍ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.