മാണിയുമായി ഒരുതരത്തിലും സഹകരണം സാധ്യമല്ല –സി.പി.ഐ

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് -മാണി വിഭാഗവുമായി ഒരുതരത്തിലെ സഖ്യവും സഹകരണവും സാധ്യമല്ളെന്ന നിലപാടില്‍ ഉറച്ച് സി.പി.ഐ. മാണിയുടെ പാര്‍ട്ടിയുമായി പ്രശ്നാധിഷ്ഠിത സഹകരണ സാധ്യത തേടുന്ന സി.പി.എമ്മിനെ തള്ളുന്നതാണ് സി.പി.ഐ നിലപാട്. ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി ഐകകണ്ഠ്യേനയാണ് നിലപാട് പ്രഖ്യാപിച്ചത്.

ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍മാരുടെ കാര്യം അടുത്ത നിര്‍വാഹക സമിതിയോടെ തീരുമാനിക്കാനും ധാരണയായി. ഈമാസം 30ലെ എല്‍.ഡി.എഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയുണ്ടാകും.യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സമീപ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ച്, മാണിയോട് പ്രശ്നാധിഷ്ഠിത സഹകരണമെന്ന സി.പി.എം നീക്കവും അതിനോടുള്ള സി.പി.ഐ നിലപാടും വ്യക്തമാക്കിയത്. കാനത്തിന്‍െറ നിലപാടിനെ അംഗങ്ങള്‍ പൂര്‍ണമായി പിന്തുണച്ചു.

യു.ഡി.എഫിലെ അഴിമതിക്കാര്‍ എല്‍.ഡി.എഫില്‍ വന്നാല്‍ വിശുദ്ധരാകില്ളെന്ന് മുമ്പ് തുറന്നുപറഞ്ഞത് നന്നായെന്നും ചൂണ്ടിക്കാട്ടി. ചില നയങ്ങളുടെ അടിസ്ഥാനത്തിലാണ് എല്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും അതില്‍ മാറ്റം വരുത്താനാവില്ളെന്നും കാനം വ്യക്തമാക്കി. സെപ്റ്റംബര്‍ രണ്ടിലെ ദേശീയ പണിമുടക്കിലേക്ക് കേരള കോണ്‍ഗ്രസ് -എമ്മിനെ ക്ഷണിക്കേണ്ടതില്ല. മുസ്ലിം ലീഗിന്‍െറയും കേരള കോണ്‍ഗ്രസിന്‍െറയും തൊഴിലാളി സംഘടനകള്‍ അടക്കം പണിമുടക്കില്‍ സഹകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസിനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല.

അഴിമതിക്കെതിരെ പ്രചാരണം നടത്തിയാണ് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നത്. അഴിമതി ആരോപണ വിധേയനായ നേതാവ് വന്നാല്‍ ആ മുന്നണിക്ക് പ്രസക്തിയില്ലാതാകുമെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.