മാണി ഗ്രൂപ്പിനെ കൂടെക്കൂട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി നീക്കം

കോട്ടയം: വെള്ളാപ്പള്ളി നടേശന്‍െറ ബി.ഡി.ജെ.എസുമായുള്ള  രാഷ്ട്രീയ സഖ്യനീക്കം പരാജയപ്പെട്ടതോടെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ഒപ്പം നിര്‍ത്തി നിയമസഭാ തെരഞ്ഞടുപ്പിനെ നേരിടാനുള്ള നീക്കം ബി.ജെ.പി ദേശീയ-സംസ്ഥാന നേതൃത്വം വീണ്ടും ഊര്‍ജിതമാക്കി. അതേസമയം, ബി.ജെ.പി മുന്നണിയിലേക്ക് കെ.എം. മാണിയെ പരസ്യമായി സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബുധനാഴ്ച രംഗത്തത്തെിയത് കേന്ദ്ര നേതൃത്വത്തിന്‍െറ നിര്‍ദേശ പ്രകാരമാണെന്ന് കേരളത്തില്‍നിന്നുള്ള ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം ‘മാധ്യമ’ത്തോട് പറഞ്ഞു.ബാര്‍ കോഴക്കേസില്‍ കോടതി തീരുമാനം വൈകുകയും കോണ്‍ഗ്രസ് നേതൃത്വം ഇരട്ടത്താപ്പ് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസും കടുത്ത നിലപാടുകളിലേക്ക് നീങ്ങുമെന്നാണ് സൂചന. എന്നാല്‍, തിരക്കിട്ട് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ മാണി തയാറല്ളെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

ബി.ജെ.പി സഖ്യത്തെ മന്ത്രി പി.ജെ. ജോസഫ് എതിര്‍ക്കുന്നതാണ് തടസ്സം. ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നാല്‍ കൂടെയുണ്ടാവില്ളെന്ന് ജോസഫ് വിഭാഗത്തിന്‍െറ മുന്നറിയിപ്പും മാണിക്ക് തിരിച്ചടിയാകുകയാണ്. മാണി-ബി.ജെ.പിയുമായി ചേര്‍ന്നാല്‍ കേരള കോണ്‍ഗ്രസ് വീണ്ടും പിളരുമെന്ന സൂചനയും ജോസഫ് വിഭാഗം നല്‍കിയിട്ടുണ്ട്. എങ്കിലും റബര്‍ വിലയിടിവിനെതിരെ ഈമാസം 26ന് ഡല്‍ഹിയില്‍ കേരള കോണ്‍ഗ്രസ് നടത്തുന്ന ധര്‍ണയുടെ മറവില്‍ ബി.ജെ.പി ദേശീയ നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്താനാണ് മാണിയടക്കമുള്ള നേതാക്കളുടെ തീരുമാനം. ബി.ജെ.പി ദേശീയ അധ്യക്ഷനുമായും പ്രധാനമന്ത്രിയുമായും മാണി ചര്‍ച്ച നടത്തിയേക്കും.

കേരളത്തില്‍നിന്നുള്ള  ബി.ജെ.പി നേതാക്കളും ഡല്‍ഹിയില്‍ ഉണ്ടാകുമെന്നാണ് വിവരം. മാണിയെ ഒപ്പം നിര്‍ത്തി തെരഞ്ഞെടുപ്പിനിറങ്ങിയാല്‍ മധ്യ തിരുവിതാംകൂറില്‍ നിര്‍ണായക നേട്ടം കൈവരിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ചില ക്രൈസ്തവ സഭകളുടെ മൗനാനുവാദവും ഈ നീക്കത്തിന് പിന്നിലുണ്ട്. മാണി എന്തു നിലപാടെടുത്താലും സഭകള്‍ അതിനെ പിന്തുണക്കുമെന്നാണ് സൂചന. ജോസ് കെ. മാണിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള സാധ്യതകളും മാണി വിഭാഗം തള്ളിക്കളയുന്നില്ല. റബറിന്‍െറയും നാണ്യവിളകളുടെയും വിലയിടിവ് പരിഹരിക്കാനുള്ള ശക്തമായ നടപടിയും കര്‍ഷകരെ ഒപ്പം നിര്‍ത്താനുള്ള കൂടുതല്‍ ആനുകൂല്യങ്ങളും ബി.ജെ.പി കേരള കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്.

കെ.എം. മാണി അടക്കമുള്ള പ്രമുഖരെല്ലാം ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത കേന്ദ്ര ബജറ്റില്‍ റബര്‍ വിലയിടിവ് പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നും മാണിക്ക് ബി.ജെ.പി ഉറപ്പ് നല്‍കിയിട്ടുണ്ട്.  കോട്ടയത്തത്തെിയ ബി.ജെ.പി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ചക്ക് മാണി സന്നദ്ധനായിരുന്നു. എന്നാല്‍,  പാര്‍ട്ടിയില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനാലും കൂടിക്കാഴ്ച ഉപേക്ഷിക്കുകയായിരുന്നു. ഇക്കാര്യം കുമ്മനവും ശരിവെച്ചിട്ടുണ്ട്. അതേസമയം, മാണിയുടെ നീക്കങ്ങളെ യു.ഡി.എഫ് നേതൃത്വവും ഗൗരവത്തോടെയാണ് കാണുന്നത്.

ബി.ജെ.പി ബാന്ധവം മറയാക്കി  തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ തരപ്പെടുത്താനുള്ള  തന്ത്രമായും യു.ഡി.എഫ് കാണുന്നു. ഇത്തവണ 20-22 സീറ്റുകളാണ് മാണി വിഭാഗം ലക്ഷ്യമിടുന്നത്. കുറഞ്ഞത് 20 സീറ്റെന്നാണ് പാര്‍ട്ടി നിലപാട്. മാണിയുടെ പുതിയ നീക്കം വിലപേശലാണെന്ന് പ്രമുഖ യു.ഡി.എഫ് നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.