മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ മത്സരിച്ച 24 സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ക്ക് മുസ്ലിംലീഗ് അവകാശവാദമുന്നയിക്കില്ല. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ വിലപേശല്‍ വേണ്ടെന്നും കൂടുതല്‍ സീറ്റ് ആവശ്യപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ളെന്നും നേതാക്കളുടെ അവസാനവട്ട ചര്‍ച്ചയില്‍ ധാരണയായി.
ഞായറാഴ്ച പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ യോഗം ചേര്‍ന്ന് യു.ഡി.എഫ് യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് വീണ്ടും ചര്‍ച്ച ചെയ്തു. കഴിഞ്ഞതവണ മത്സരിച്ച സീറ്റുകള്‍തന്നെയാകും ആവശ്യപ്പെടുക. എന്നാല്‍, രണ്ട് സീറ്റുകള്‍ ഇക്കുറി വെച്ചുമാറണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്. കൊല്ലം ജില്ലയിലെ ഇരവിപുരം ആവശ്യപ്പെടും. ആര്‍.എസ്.പിയുടെ സിറ്റിങ് സീറ്റാണിത്. മത്സരരംഗത്തുണ്ടാവില്ളെന്ന സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദിന്‍െറ നിലപാട് തിരുത്തണമെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. എന്നാല്‍, മത്സരരംഗത്തേക്കില്ളെന്നത് ഉറച്ച നിലപാടാണെന്ന് മജീദ് ആവര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.