വിഴിഞ്ഞം: 6000 കോടിയുടെ ആരോപണം മറന്ന് സി.പി.എം

തിരുവനന്തപുരം: 6000 കോടിയുടെ അഴിമതി ആരോപണം വിഴുങ്ങിയ സി.പി.എം,  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെതിരായ നിലപാടില്‍ നിന്ന് പിന്മാറുന്നു. ഇതോടെ 7525 കോടിയുടെ ബൃഹത്പദ്ധതി മൂലമുണ്ടാകുന്ന ജീവനോപാധി നഷ്ടം, പരിസ്ഥിതിനാശം എന്നീ ആശങ്കകള്‍ മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും മാത്രമായി ചുരുങ്ങി.
എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാലും വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ റദ്ദാക്കില്ളെന്ന് പ്രഖ്യാപിച്ച് പി.ബി അംഗം പിണറായി വിജയനാണ് സി.പി.എമ്മിന്‍െറ പ്രത്യക്ഷ നിലപാടുമാറ്റം കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ‘കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ അത് റദ്ദാക്കുന്നത് നിയമപരമായ തടസ്സങ്ങള്‍ സൃഷ്ടിക്കാനും കാലതാമസത്തിനും ഇടയാക്കും. സ്വകാര്യമുതലാളിക്ക് വലിയ തോതില്‍ ലാഭമുണ്ടാക്കുന്ന തരത്തില്‍ പദ്ധതിയെ മാറ്റിയതിനെയാണ് എതിര്‍ത്തത്. പദ്ധതിയെ സി.പി.എം ഒരിക്കലും എതിര്‍ത്തിട്ടില്ളെ’ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ സാന്നിധ്യത്തിലായിരുന്നു ഇത്.
 കരാറിനെതിരെ നിരവധി ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്. ഒറ്റ ടെന്‍ഡര്‍ നടപടിയിലൂടെ അദാനി ഗ്രൂപ്പിനെ തെരഞ്ഞെടുത്തതും കഴിഞ്ഞസര്‍ക്കാറിന്‍െറ കാലത്തെ വ്യവസ്ഥകള്‍ മാറ്റിയതും എടുത്തുകാട്ടി എല്‍.ഡി.എഫ് തന്നെയാണ്  ആദ്യം രംഗത്തത്തെിയത്. ‘മലയാളിയുടെ വികസനമോഹമറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന അഴിമതിയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് ആരോപിച്ച പിണറായിയാണ് 2015 മേയ് 16 ന് ആദ്യ വെടി പൊട്ടിച്ചതും. കെ.വി. തോമസിന്‍െറ വീട്ടില്‍ വെച്ച് മുഖ്യമന്ത്രിയും അദാനിയുമായി നടത്തിയ കൂടിക്കാഴ്ച, ക്വട്ടേഷന്‍ നല്‍കിയ മൂന്ന് കമ്പനികളെ ഒഴിവാക്കി ഒറ്റ ടെന്‍ഡര്‍ നല്‍കിയത് തുടങ്ങിയവയും ഉന്നയിച്ചു. റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്കായി പദ്ധതിയുടെ സ്ഥലം വിനിയോഗിക്കുന്നുവെന്ന് മറ്റൊരു പി.ബി അംഗമായ എം.എ. ബേബിയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും  ആരോപിച്ചു. പദ്ധതിക്കെതിരായി രംഗത്തുവന്ന തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ മെല്ളെപ്പോക്കിനെവരെ സി.പി.എം  വിമര്‍ശിച്ചു.
വിഴിഞ്ഞംപദ്ധതിക്കെതിരായ സമരത്തില്‍ നിന്ന് അതിരൂപത പിന്മാറിയത് എന്തിനെന്ന് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വ്യക്തമാക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെടുകയും ചെയ്തു. അവര്‍ സമരത്തില്‍ നിന്ന് പിന്മാറിയാല്‍ മത്സ്യത്തൊഴിലാളികളുമായി ചേര്‍ന്ന് സി.പി.എം സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതിരൂപതയുടെ സമര കണ്‍വെന്‍ഷനില്‍ ജില്ലാ സി.പി.എം നേതൃത്വം സജീവമായി പങ്കെടുക്കുകയും ചെയ്തു.
പദ്ധതിയുടെ തറക്കല്ലിടല്‍ ദിവസമായ ഡിസംബര്‍ ആറിന് എ.കെ.ജി സെന്‍ററില്‍ എത്തിയ ഗൗതം അദാനി സി.പി.എം നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുമ്പ് വി.എസിനെയും സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, പദ്ധതിക്കെതിരായ ഒരെതിര്‍പ്പും സി.പി.എമ്മില്‍ നിന്നുണ്ടാവില്ളെന്ന് വ്യക്തമാക്കുന്നതാണ് പിണറായിയുടെ പുതിയ പ്രസ്താവന.
വിഴിഞ്ഞം പദ്ധതിക്കെതിരാ    യ കേസില്‍ സുപ്രീംകോടതി വാദംകേള്‍ക്കുന്നതിനിടെയാണ് സി.പി.എം മുന്‍ ആരോപണങ്ങളില്‍നിന്നെല്ലാം പിന്മാറി പച്ചക്കൊടി കാട്ടുന്നത്. ജനുവരി ആറിന് സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്.  വിഴിഞ്ഞംപദ്ധതി ഉപേക്ഷിക്കണമെന്നാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍െറ നിലപാട്. അതേസമയം, യു.ഡി.എഫിനും ബി.ജെ.പിക്കും ഒപ്പം സി.പി.എമ്മും കൂടി അണിനിരന്നതോടെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മുഴുവന്‍ പദ്ധതിക്ക് അനുകൂലമാവുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.