നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റ് പുതുമുഖങ്ങള്‍ക്ക് നല്‍കണം –യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റ് പുതുമുഖങ്ങള്‍ക്ക് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും സംസ്ഥാന ഭാരവാഹിയോഗം ആവശ്യപ്പെട്ടു.

യുവാവ് എന്ന വ്യാജേന വയോവൃദ്ധരെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ തിരുകിക്കയറ്റി യൂത്ത്കോണ്‍ഗ്രസിന്‍െറ അക്കൗണ്ട് തികക്കുന്ന സ്ഥിരം പതിവ് കോണ്‍ഗ്രസ് നേതൃത്വം അവസാനിപ്പിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇഫ്ത്തിക്കാറുദ്ദീന്‍, സജ്ജയ്ഖാന്‍, ജോഷി കണ്ടത്തില്‍ എന്നിവര്‍  ആവശ്യപ്പെട്ടു.

തുമ്മാന്‍പോലും കഴിവില്ലാത്ത ഘടകകക്ഷികള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനോട് വിലപേശുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം. ബാലു, ആലത്തൂര്‍ പാര്‍ലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് പാളയം പ്രദീപ് എന്നിവര്‍ കുറ്റപ്പെടുത്തി. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ പേര് സംബന്ധിച്ചും വിമര്‍ശം ഉയര്‍ന്നു. ആരില്‍നിന്ന് ആരെ രക്ഷിക്കാനാണെന്ന സംശയം ഉണ്ടാക്കുന്നതാണ് യാത്രയുടെ പേരെന്ന വിമര്‍ശമാണുണ്ടായത്.

പാര്‍ലമെന്‍റ് കമ്മിറ്റി വരെയുള്ള യൂത്ത് കോണ്‍ഗ്രസ് പുന$സംഘടന 15 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍  തീരുമാനിച്ചു. ദേശീയ കമ്മിറ്റി നിശ്ചയിക്കുന്ന മാനദണ്ഡമനുസരിച്ചായിരിക്കും പുന$സംഘടന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.