തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ കടുത്ത നിലപാടില്‍ ജെ.എസ്.എസ് നേതാവ് രാജന്‍ബാബുവിന്‍െറ കാര്യത്തില്‍ യു.ഡി.എഫ് തീരുമാനം വൈകുന്നു. വെള്ളാപ്പള്ളി നടേശനൊപ്പം ജാമ്യമെടുക്കാന്‍ പോയതിലെ തെറ്റ് രാജന്‍ബാബു ഏറ്റുപറയുകയും ആവര്‍ത്തിക്കില്ളെന്ന് അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തെ മുന്നണിയില്‍ നിലനിര്‍ത്തണമെന്ന പൊതുവികാരം രൂപപ്പെട്ടിരിക്കെയാണ് വിട്ടുവീഴ്ച വേണ്ടെന്ന സുധീരന്‍െറ ഉറച്ച നിലപാട്. സുധീരനുമായി അനുനയമുണ്ടാക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍.
രാജന്‍ബാബുവിനോട് വിട്ടുവീഴ്ച വേണമെന്നാണ് ഘടകകക്ഷികളുടെ നിലപാടെന്ന് പ്രകടനപത്രിക തയാറാക്കാന്‍ ചേര്‍ന്ന യു.ഡി.എഫ് ഉപസമിതിയില്‍ തങ്കച്ചന്‍ വ്യക്തമാക്കി.
താക്കീതില്‍ പ്രശ്നം അവസാനിപ്പിക്കണമെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്നാല്‍, സുധീരന്‍ മാത്രം വിട്ടുവീഴ്ചക്കില്ളെന്ന നിലപാടിലാണ്. സുധീരനുമായി സംസാരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
രാജന്‍ബാബുവിനെ ഇപ്പോള്‍ പുറത്താക്കുന്നത് ഗുണകരമാവില്ളെന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കടക്കമുള്ളത്. എന്നാല്‍, രാജന്‍ബാബുവിന്‍െറ നടപടി യു.ഡി.എഫിന് ദോഷമുണ്ടാക്കിയെന്നാണ് സുധീരന്‍െറ പക്ഷം. സുധീരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യമെടുക്കാനാണ് അദ്ദേഹത്തിനൊപ്പം രാജന്‍ബാബുവും പോയത്. ജനരക്ഷായാത്ര ആരംഭിക്കുന്ന ദിവസമായിരുന്നു ഇത്.
ജനരക്ഷായാത്രയുടെ തിളക്കം കെടുത്താനുള്ള ഗൂഢനീക്കമായാണ് സുധീരന്‍ ഇതിനെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.