തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടി സംവിധാനം പരാജയമാണെന്ന് വരുത്താന്‍ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതിനിടെ നിയമസഭാകക്ഷിയുടെ പരാജയം ചൂണ്ടിക്കാട്ടി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും രംഗത്തത്തെി. സര്‍ക്കാര്‍ എതിര്‍കക്ഷിയായ വിവിധ വിവാദകേസുകളില്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ. ദാമോദരന്‍ വക്കാലത്ത് ഏറ്റെടുത്തിട്ടും അക്കാര്യം നിയമസഭയില്‍ ഉന്നയിക്കാത്തതാണ് പുതിയ വിഷയമായി ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യം അടിയന്തര പ്രമേയമായി ഉന്നയിക്കാത്തത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും അതിനിടയായ സാഹചര്യം അന്വേഷിക്കുമെന്നുമുള്ള സുധീരന്‍െറ അഭിപ്രായം പാര്‍ട്ടിയിലെ കലുഷിത അന്തരീക്ഷം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ദാമോദരന്‍ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം നടത്തുന്ന ഒളിച്ചുകളിയില്‍ കോണ്‍ഗ്രസിലെ പല എം.എല്‍.എമാര്‍ക്കും അമര്‍ഷമുണ്ട്. ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ് നിയമസഭാകക്ഷി നേതൃത്വത്തിനെതിരെ അദ്ദേഹം വെടിപൊട്ടിച്ചിരിക്കുന്നതും. പാര്‍ട്ടി പ്രവര്‍ത്തനം സജീവമല്ളെന്ന് കുറ്റപ്പെടുത്തുന്ന സഹപ്രവര്‍ത്തകര്‍ക്ക് സുധീരന്‍ നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണ് ഇത്. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവരുന്ന വിഷയങ്ങളില്‍ പുറത്ത് ശക്തമായ ഇടപെടല്‍ പാര്‍ട്ടിയില്‍നിന്ന് ഉണ്ടാകുന്നില്ളെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിനെതിരെ കെ. മുരളീധരന്‍ കഴിഞ്ഞ ദിവസം രംഗത്തത്തെിയിരുന്നു. അതിനുള്ള മറുപടികൂടിയാണ് ചൊവ്വാഴ്ച സുധീരന്‍ നല്‍കിയത്.
എന്നാല്‍, മുഖ്യമന്ത്രിയുടെ ഉപദേശകസ്ഥാനം ഒൗദ്യോഗികമായി എം.കെ. ദാമോദരന്‍ ഏറ്റെടുക്കാത്തതിനാലാണ് അക്കാര്യം അടിയന്തരപ്രമേയമായി കൊണ്ടുവരാതിരുന്നതെന്നാണ് നിയമസഭാകക്ഷിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എങ്കിലും ദാമോദരന്‍െറ അധാര്‍മിക നിലപാട് മറ്റൊരുവിഷയം ചര്‍ച്ചചെയ്യുന്നതിനിടെ പ്രതിപക്ഷനേതാവ് സഭയില്‍ കൊണ്ടുവന്നിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.