കോട്ടയം: യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാന്‍ കേരള കോണ്‍ഗ്രസ് എം നേതൃത്വത്തിനുമേല്‍ സമ്മര്‍ദം ശക്തമാകുന്നു. യു.ഡി.എഫ് നേതൃത്വത്തിന്‍െറ ആട്ടും തുപ്പും സഹിച്ച് മുന്നണിയില്‍ തുടരേണ്ടതില്ളെന്നും പാര്‍ട്ടിക്ക് ഗുണകരമാകുന്ന തീരുമാനം നേതൃത്വം എടുക്കണമെന്നും മുതിര്‍ന്ന നേതാക്കളില്‍ പ്രബലവിഭാഗം മാണിയോട് ആവശ്യപ്പെട്ടു. ആഗസ്റ്റ് ആറിനും ഏഴിനും ചരല്‍ക്കുന്നില്‍ കേരള കോണ്‍ഗ്രസ് എം നേതൃക്യാമ്പ് നടക്കാനിരിക്കെ യു.ഡി.എഫിനോടുള്ള പാര്‍ട്ടി നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് കെ.എം. മാണി നേതാക്കളുമായി നടത്തുന്ന ആശയവിനിമയത്തിലാണ് മുതിര്‍ന്ന നേതാക്കള്‍പോലും യു.ഡി.എഫിനെതിരെ കടുത്ത നിലപാടെടുക്കാന്‍ ആവശ്യപ്പെട്ടത്.
ഞായറാഴ്ച പാലായിലെ വസതിയില്‍ പ്രമുഖനേതാക്കളുമായി കൂടിക്കാഴ്ചക്കുശേഷം സംസ്ഥാന കമ്മിറ്റിയും തുടര്‍ന്ന് സ്റ്റിയറിങ് കമ്മിറ്റിയും ചേര്‍ന്ന് ഇക്കാര്യത്തില്‍ കെ.എം. മാണി അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം, പുതിയ സാധ്യതകളൊന്നും മുന്നിലില്ലാത്തത് മാണിയെ പ്രതിസന്ധിയിലാക്കുകയാണ്. യു.ഡി.എഫില്‍ തുടരണമോ അതോ നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കണമോയെന്നാണ് പ്രധാനമായും നേതാക്കളോടും എം.എല്‍.എമാരോടും ആരായുന്നത്. കോണ്‍ഗ്രസിനെതിരെ ശക്തമായ നിലപാടെടുക്കണമെന്നും യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് പ്രത്യേക ബ്ളോക്കായി ഇരിക്കണമെന്നുമാണ് ഭൂരിപക്ഷ അഭിപ്രായമെന്ന് ചില നേതാക്കള്‍ സൂചിപ്പിച്ചു. പാര്‍ട്ടിയെ പിളര്‍ത്താനോ ദുര്‍ബലമാക്കാനോ തയാറാകില്ളെന്നും ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നില്‍ക്കുമെന്നും പി.ജെ. ജോസഫും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യു.ഡി.എഫ് വിട്ടാലും ഇടതു മുന്നണിയുടെ ഭാഗമാകാനോ ബി.ജെ.പിക്കൊപ്പം ചേരാനോ താനില്ളെന്നും ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ജോസഫിന്‍െറ നിലപാട് മാണിയെ ആവേശഭരിതനാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുന്ന നിലയില്‍ ശക്തമായ തീരുമാനവുമായി മുന്നോട്ടുപോകണമെന്ന അഭിപ്രായം സജീവചര്‍ച്ചയാകുകയാണ്. എന്നാല്‍, കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി യു.ഡി.എഫില്‍ തുടരണമെന്ന അഭിപ്രായത്തിനാവും മാണിയും ജോസഫും തയാറാകുകയെന്ന് പാര്‍ട്ടി എം.എല്‍.എമാര്‍ പറഞ്ഞു.
അതിനിടെ കോണ്‍ഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് മാണി വീണ്ടും രംഗത്തത്തെി. ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയ രമേശ് ചെന്നിത്തലയോടാണ് മാണിക്ക് രോഷമേറെ. രമേശിനെ പ്രതിപക്ഷനേതാവാക്കിയതില്‍ മാണി വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മാണിയെ അനുനയിപ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശനിയാഴ്ച പാലായിലെ വസതിയിലത്തെി ചര്‍ച്ച നടത്തി. കോണ്‍ഗ്രസിനോടുള്ള അമര്‍ഷം മാണി ഉമ്മന്‍ ചാണ്ടിയോടും പങ്കുവെച്ചു. മാണിയില്ലാത്ത യു.ഡി.എഫിനെക്കുറിച്ച് ചിന്തിക്കാനാവില്ളെന്നും മാണി യു.ഡി.എഫിന്‍െറ അവിഭാജ്യഘടകമാണെന്നും ഉമ്മന്‍ ചാണ്ടി പിന്നീട് വ്യക്തമാക്കി. മാണിയെ അനുനയിപ്പിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.