ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍െറ പേരില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് പദവിനഷ്ടം ഉണ്ടാവില്ല. അതേസമയം, സംഘടനാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന്‍െറ ഭാഗമായി സംഘടനാതലത്തില്‍ ഉടച്ചുവാര്‍ക്കല്‍ വൈകാതെ നടക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയവൈകല്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വൈകാതെ തെരുവിലിറങ്ങും.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വി.എം. സുധീരന്‍ ഡല്‍ഹിയില്‍ ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചക്കു ശേഷമുള്ള പൊതുചിത്രം ഇതാണ്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് നില്‍ക്കാതെ സുധീരന്‍ നാട്ടിലേക്കു മടങ്ങി. വ്യക്തിപരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിടുക്കത്തില്‍ തിരിച്ചുപോയത്. വൈകാതെ വീണ്ടും ഡല്‍ഹിയിലത്തെി സോണിയയെയും കാണും.
തോല്‍വിയുടെ പേരില്‍ ആരെയെങ്കിലും മാറ്റാനോ ആരെങ്കിലും മാറാനോ ഉള്ള സാധ്യത തള്ളിക്കളഞ്ഞുകൊണ്ടാണ് രാഹുലിനെ കണ്ട സുധീരന്‍ വാര്‍ത്താലേഖകരോട് സംസാരിച്ചത്. ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ചില കര്‍മപദ്ധതികള്‍ രാഹുലുമായി സംസാരിച്ചെന്നും അതിന് അനുസൃതമായ നടപടികള്‍ വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മെറിറ്റും പ്രവര്‍ത്തനമികവും മാനദണ്ഡമാക്കി സംഘടനാതലത്തില്‍ കാതലായ മാറ്റം വരുത്തും. പി.സി.സി നിര്‍വാഹക സമിതി തീരുമാനിച്ചതുപോലെ വിവിധ തലങ്ങളില്‍ പുന$ക്രമീകരണം ഉണ്ടാകും. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ നിയോഗിച്ച മേഖലാതല സമിതികളുടെ റിപ്പോര്‍ട്ടും പരിഗണിക്കും. ഏതെല്ലാം തലത്തിലാണ് പുന$സംഘടന വേണ്ടതെന്ന് മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ചിരുന്ന് പരിശോധിക്കും.
കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ നേതൃമാറ്റം ചര്‍ച്ചയായില്ളെന്ന് സുധീരന്‍ വിശദീകരിച്ചു. സാന്ദര്‍ഭികമായ ചില ഒറ്റപ്പെട്ട പരാമര്‍ശങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ ഇതൊരു പൊതു അഭിപ്രായമായി വന്നില്ല. മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ല. തെരഞ്ഞെടുപ്പ് പരാജയത്തില്‍ മനംനൊന്തുകഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതെ ജാഗ്രത പുലര്‍ത്തും. ജയവും പരാജയവുമൊക്കെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ ഭാഗമാണ്. പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് പാര്‍ട്ടിയെയും മുന്നണിയെയും ശക്തമായി മുന്നോട്ടുനയിക്കാനാണ് രാഹുല്‍ ഗാന്ധി നല്‍കിയ സന്ദേശമെന്ന് സുധീരന്‍ പറഞ്ഞു.
വരാന്‍ പോകുന്നത് സമരനാളുകളാണ്. യു.ഡി.എഫിനെ അനുകൂലിക്കുന്ന ജനവിഭാഗങ്ങളുടെ മനോവീര്യം ഉയര്‍ത്തുംവിധം കേന്ദ്രസര്‍ക്കാറിന്‍െറ ജനദ്രോഹനയങ്ങള്‍ക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനക്കെതിരെ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുത്ത കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ 20ന് ധര്‍ണ നിശ്ചയിച്ചിട്ടുണ്ട്.
രാഹുലിനു പുറമെ, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി, കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരുമായും വി.എം. സുധീരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.