തിരുവനന്തപുരം: ഇടവേളക്ക് ശേഷം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെതിരെ എ, ഐ ഗ്രൂപ്പുകളുടെ നീക്കം. ബാര്‍ ഉടമ സംഘടനയുടെ നേതാവും യു.ഡി.എഫിനെതിരെ കടുത്ത അഴിമതി ആരോപണം നടത്തുകയും ചെയ്ത ബിജു രമേശിന്‍െറ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെ സുധീരന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. സുധീരന്‍െറ പ്രസ്താവന ഉയര്‍ത്തിപ്പിടിച്ച് ഗ്രൂപ്പുകള്‍ ഹൈകമാന്‍ഡിനെ സമീപിച്ചിരിക്കുകയാണ്.
പരസ്യ പ്രസ്താവന നടത്തരുതെന്ന മാര്‍ഗ നിര്‍ദേശം സുധീരന്‍ ലംഘിച്ചുവെന്നാണ് പരാതി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന് ഗ്രൂപ്പുകാര്‍ പരാതി അയച്ചതായാണ് വിവരം. രാഹുല്‍ഗാന്ധിയെ സമീപിക്കാനും ആലോചനയുണ്ട്. മുന്‍മന്ത്രി അടൂര്‍ പ്രകാശിന്‍െറ മകനാണ് ബിജു രമേശിന്‍െറ മകളെ വിവാഹം ചെയ്യുന്നത്. അടൂര്‍ പ്രകാശിന്‍െറ മകന്‍െറ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഇരുവരും പങ്കെടുത്തത് എങ്ങനെ തെറ്റാകുമെന്നാണ് എ, ഐ നേതാക്കള്‍ ഉന്നയിക്കുന്ന ചോദ്യം. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് നേതാക്കള്‍ക്ക് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും മോശമായി ചിത്രീകരിച്ച് സുധീരന്‍ പ്രസ്താവന നടത്തിയത് തെറ്റാണെന്നാണ് ഗ്രൂപ് നേതാക്കളുടെ വാദം.
ബിജു രമേശിന്‍െറ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു സുധീരന്‍െറ വിമര്‍ശം. ഇതില്‍നിന്നും നേതാക്കള്‍ ഒഴിവാകേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ കോണ്‍ഗ്രസ് നേതാക്കളെ ഹൈകമാന്‍ഡ് ജൂലൈ ഏഴിന് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.