കേരള കോണ്‍ഗ്രസ് വിമതരുടെ ഇടതു മുന്നണി പ്രവേശ തീരുമാനം രണ്ടു ദിവസത്തിനകം

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവര്‍ ഇടതു മുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം എടുക്കും. അന്തിമ തീരുമാനം ചൊവ്വാഴ്ച ചേരുന്ന  സി.പി.എം  സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം ഉണ്ടാകും. ഫ്രാന്‍സിസ് ജോര്‍ജ്, ആന്‍റണി രാജു, പി.സി. ജോസഫ്, ഡോ.കെ.സി. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടതു മുന്നണിയില്‍ എത്തുമെന്നാണ് സൂചന. ഇവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ സീറ്റ് നല്‍കും. സീറ്റടക്കമുള്ള വിഷയങ്ങളില്‍ ഇടതു മുന്നണിയുമായി ധാരണയില്‍ എത്തിയിട്ടുണ്ട്.

അതേസമയം, അധിക സീറ്റ് വിട്ടുകൊടുത്ത് കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നതോടെ കെ.എം. മാണിയും മന്ത്രി പി.ജെ. ജോസഫും വെട്ടിലായി. കോണ്‍ഗ്രസില്‍നിന്ന് അധികമായി രണ്ടു സീറ്റ് തരപ്പെടുത്തി ഫ്രാന്‍സിസ് ജോര്‍ജിനെയും ആന്‍റണി രാജുവിനെയും ഒപ്പം നിര്‍ത്താനും പി.സി. ജോസഫ് അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്ത് പുറത്താക്കാനുമായിരുന്നു മാണിയുടെ നീക്കം. എന്നാല്‍, കോണ്‍ഗ്രസില്‍നിന്ന് കൂടുതല്‍ സീറ്റ് ലഭിക്കില്ളെന്ന് വ്യക്തമായതോടെ പ്രശ്നപരിഹാരത്തിനുള്ള തിരക്കിട്ട ചര്‍ച്ചകളാണ് കേരള കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.

കോണ്‍ഗ്രസില്‍നിന്ന് അധിക സീറ്റ് വാങ്ങി വിമതരെ മത്സരിപ്പിക്കുന്നത് മാണി വിഭാഗത്തിലെ പലരും എതിര്‍ത്തതായാണ് വിവരം. എങ്കിലും പാര്‍ട്ടിയില്‍ പ്രതിസന്ധി ഉണ്ടാകുന്നത് യു.ഡി.എഫിനെ  ബാധിക്കുമെന്നായിരുന്നു മാണിയുടെ പ്രതികരണം. വിമത നീക്കം  യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുമെന്നതിനാല്‍  പരിഹരിക്കണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ മുന്നറിയിപ്പും മാണി  നേതാക്കളെ അറിയിച്ചു.

തുടര്‍ന്നാണ് ഫ്രാന്‍സിസ് ജോര്‍ജിനും ആന്‍റണി രാജുവിനും അനുകൂല നിലപാടുമായി മാണി രംഗത്തത്തെിയത്. എന്നാല്‍, സീറ്റ് ലഭിച്ചാലും ഇടതുമുന്നണിക്കൊപ്പം നില്‍ക്കാനാണ് ഫ്രാന്‍സിസ് ജോര്‍ജിന്‍െറയും കൂട്ടരുടെയും തീരുമാനം എന്നറിയുന്നു. മാണിയെ ഇനിയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകേണ്ടതില്ളെന്നും തീരുമാനിച്ചു. ഇടതുമുന്നണി അര്‍ഹമായ പരിഗണന നല്‍കുമെന്നും പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. പ്രമുഖ കര്‍ഷക സംഘടനകളും ഇവര്‍ക്കൊപ്പം ഉണ്ടാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.