ഗവർണർക്കെതിരെ തലസ്ഥാനത്ത് വൻ ബഹുജന റാലി

തിരുവനന്തപുരം : സംഘ പരിവാർ ചട്ടുകമയി പ്രവർത്തിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ തലസ്ഥാനത്ത് വൻ ബഹുജനറാലി. എൽ.ഡി.എഫ് നേതൃത്വത്തിൽ നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ജി.പി.ഒ ജംങ്ഷനിലേക്ക് നടന്ന പ്രതിഷേധ റാലിക്ക് എൽ.ഡി.എഫ് നേതാക്കൾ നേതൃത്വം നൽകി. പരിപാടി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

നവംബർ 15 ന് പതിനായിരങ്ങളെ അണിനിരത്തി രാജ്ഭവൻ മാർച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കാമ്പസുകളിലും സർവകലാശാലാ കേന്ദ്രങ്ങളിലും വൻ പ്രതിഷേധ പരിപാടികളാണ് നടക്കുന്നത്

Tags:    
News Summary - A huge mass rally in the capital against the governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.