‘സന്ദീപ് വാര്യരെ സഖാവാക്കാൻ നോക്കി, ആര്യ രാജേന്ദ്രനെ മേയറാക്കിയത് ആന മണ്ടത്തരം, റഹീമിന്‍റെ പ്രകടനം പരിതാപകരം’; സി.പി.എം കൊല്ലം സമ്മേളനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊ​ല്ലം: സി.പി.എം നേതൃത്വത്തിനെതിരെ കൊല്ലം ജില്ല സമ്മേളന പ്രതിനിധികൾ ഉയർത്തിയ വിമർശനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സന്ദീപ് വാര്യരെ നല്ല സഖാവാക്കാൻ നോക്കിയെന്നും സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയ പരസ്യം നൽകിയത് എന്തിനാണെന്നും പ്രതിനിധികളിൽ നിന്ന് ചോദ്യം ഉയർന്നു.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷൻ രാജ്യസഭ എം.പി എ.എ റഹീമിനും എതിരെ സമ്മേളനത്തിൽ വിമർശനം ഉയർന്നു. ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കിയത് ആന മണ്ടത്തരമാണെന്നും എ.എ റഹീമിന്‍റെ രാജ്യസഭയിലെ പ്രകടനം പരിതാപകരമെന്നും വിമർശനം ഉയർന്നു. അക്ഷരാർത്ഥത്തിൽ സി.പി.എം നേതൃത്വത്തെ സമ്മേളനത്തിൽ നിർത്തിപൊരിക്കുകയായിരുന്നു.

പൊലീസ് സ്റ്റേഷനിൽ പോയാൽ സി.പി.എമ്മുകാരെ ആട്ടിയോടിക്കുകയാണ്. കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർക്കുമുള്ള പരിഗണന പോലും സി.പി.എം പ്രവർത്തകർക്ക് കിട്ടുന്നില്ലെന്നുമാണ് വിമർശനം. വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണം. നേതാക്കൾ ആത്മകഥ എഴുതരുതെന്ന് കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.

സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ എ​ങ്ങ​നെ ജീ​വി​ക്കു​ന്നു​വെ​ന്നു​ പോ​ലും പാ​ർ​ട്ടി അ​റി​യു​ന്നി​ല്ല. സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രെ നേ​തൃ​ത്വം തീ​ർ​ത്തും അ​വ​ഗ​ണി​ക്കു​ന്നു. താ​ഴെ​ത്ത​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ അ​വ​സ്ഥ മ​ന​സ്സി​ലാ​ക്കാ​ൻ നേ​തൃ​ത്വം ശ്ര​മി​ക്കു​ന്നി​ല്ല. നേ​തൃ​ത്വം മു​ത​ലാ​ളി​മാ​രും പ്ര​വ​ർ​ത്ത​ക​ർ തൊ​ഴി​ലാ​ളി​ക​ളു​മെ​ന്ന മ​ട്ടി​ലു​ള്ള വേ​ർ​തി​രി​വാ​ണ്​ പാ​ർ​ട്ടി​യി​ലു​ള്ള​ത്. ആ​വ​ശ്യ​ങ്ങ​ളു​മാ​യി പാ​ർ​ട്ടി ഓ​ഫി​സി​ലെ​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ന്നി​ൽ നേ​തൃ​ത്വം മു​ഖം തി​രി​ക്കു​ക​യാ​ണ്. നി​ർ​ധ​ന​രെ പോ​ലും പാ​ർ​ട്ടി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ വ​രി​ക്കാ​രാ​കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നു.

പാ​ർ​ട്ടി സ​ർ​ക്കു​ല​ർ ന​ട​പ്പാ​ക്കാ​ൻ സ​മ്മ​ർ​ദ​മാ​ണ്​ ഉ​യ​രു​ന്ന​തെ​ന്നും നി​ര​ന്ത​രം പ​ണ​പ്പി​രി​വ് അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​യ​ർ​ന്നു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ പേ​രി​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ ഉ​ൾ​പ്പെ​ടെ പ​ല​രും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലേ​ക്ക്​ വീ​ഴു​ന്ന സ്ഥി​തി​യാ​ണെ​ന്നും പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​കാ​ൻ പ്ര​വ​ർ​ത്ത​ക​ർ മ​ടി​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നു.

മു​ഹ​മ്മ​ദ്​ റി​യാ​സ്​ മി​ക​ച്ച പ്ര​വ​ർ​ത്ത​ക​നും മ​ന്ത്രി​യു​മാ​ണെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​രു​മ​ക​നെ​ന്ന ലേ​ബ​ലി​ലാ​ണ്​ നി​ൽ​ക്കു​ന്ന​തെ​ന്നും അ​ത്​ പാ​ർ​ട്ടി​ക്ക്​ അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നും പ്ര​തി​നി​ധി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. കെ.​കെ. ശൈ​ല​ജ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മാ​റ്റി​നി​ർ​ത്തി മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ച്ച​ത്​ മ​ണ്ട​ൻ തീ​രു​മാ​ന​മാ​യെ​ന്നും പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന ​സെ​ക്ര​ട്ട​റി​ക്ക​ട​ക്കം വി​മ​ർ​ശ​നം നേ​രി​ടേ​ണ്ടി​വ​ന്നു. പൊ​തു​മ​ണ്ഡ​ല​ത്തി​ൽ എം.​വി. ഗോ​വി​ന്ദ​നെ​ടു​ക്കു​ന്ന കാ​ർ​ക്ക​ശ്യ​ നി​ല​പാ​ടു​ക​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക്​ യോ​ജി​ച്ച​ത​ല്ലെ​ന്ന വി​മ​ർ​ശ​ന​മാ​ണ്​ ഉ​യ​ർ​ന്ന​ത്.

ചാ​ന​ൽ ച​ർ​ച്ച​യി​ൽ ഒ​രു വ​ക​തി​രി​വു​മി​ല്ലാ​ത്ത​വ​രെ​യാ​ണ്​ പാ​ർ​ട്ടി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ന്​ മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി വി​ഭാ​ഗീ​യ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ട്ടി​ക്ക്​ മു​ഴു​വ​ൻ അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യ​താ​യും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം. ​മു​കേ​ഷി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം മ​ണ്ട​ത്തര​മാ​യി​രു​ന്നെ​ന്നും പ്ര​തി​നി​ധി​ക​ൾ ആ​വ​ർ​ത്തി​ച്ചു.

Tags:    
News Summary - More Criticism Details in Kollam District Conference out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.