എ.ഐ കാമറ: എസ്.ആർ.ഐ.ടിയുടെ നോട്ടിസിന് മറുപടി നല്‍കിയെന്ന് വി ഡി സതീശന്‍

തൃശ്ശൂര്‍: എ.ഐ കാമറ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും എസ്.ആർ.ഐ.ടിയുടെ വക്കീല്‍ നോട്ടിസിന് മറുപടി നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മൗനം തുടരുന്ന മുഖ്യമന്ത്രി, കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു.

ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചത്. ആരോപണം പിൻവലിക്കില്ല എന്ന് ചൂണ്ടികാട്ടിയാണ് മറുപടി അയച്ചത്. ടെൻഡറിൽ എസ്.ആർ.ഐ.ടി മറ്റു രണ്ടു കമ്പനികളുമായി ചേർന്ന് മത്സരിച്ചു. വൻ തുകക്ക് ടെൻഡർ നേടി.

എല്ലാ നിബന്ധനകളും ആട്ടിമറിച്ചാണ് ഉപകരാര്‍ കൊടുത്തത്. പ്രസാദിയോ ആണ് കാര്യങ്ങൾ നടത്തുന്നത്. കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങൾ നടക്കുന്നു. കർണാടകയിൽ 40 ശതമാനമാണ് സർക്കാർ പദ്ധതികളില്‍ കമീഷനെങ്കില്‍ കേരളത്തിലെ എ.ഐ കാമറ ഇടപാടില്‍ അത് 65 ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - AI Camera: VD Satheesan replied to SRIT's notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.