ചെന്നൈ: ഒന്നര ദശാബ്ദത്തിനുശേഷം തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയുമായി ബി.ജെ.പി മുന്ന ണിബന്ധം സ്ഥാപിക്കുന്നു. ബി.ജെ.പി - അണ്ണാ ഡി.എം.കെ സഖ്യ ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഫെ ബ്രുവരി പത്തിനുശേഷം ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാവും. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ കേന ്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമനെയാണ് ചർച്ചക്കായി നിയോഗിച്ചത്.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വിശ്വസ്തരും മന്ത്രിമാരുമായ എസ്.പി. വേലുമണി, പി. തങ്കമണി എന്നിവരാണ് അണ്ണാ ഡി.എം.കെയെ പ്രതിനിധാനം ചെയ്തത്.
ഡി.എം.കെക്കൊപ്പമുള്ളത് കോൺഗ്രസ്, മുസ്ലിംലീഗ്, മനിതനേയ മക്കൾകക്ഷി, എം.ഡി.എം.കെ, വിടുതലൈ ശിറുതൈകൾ കക്ഷി തുടങ്ങിയവരാണ്.
ഇതിനെതിരെ ശക്തമായ സഖ്യം വേണമെന്നാണ് അണ്ണാ ഡി.എം.കെ തീരുമാനം. ഇതിെൻറ ഭാഗമായി ബി.ജെ.പിക്ക് പുറമെ ഡോ. രാമദാസിെൻറ പാട്ടാളി മക്കൾ കക്ഷി, വിജയ്കാന്തിെൻറ ഡി.എം.ഡി.കെ, ജി.കെ. വാസെൻറ തമിഴ് മാനില കോൺഗ്രസ്, ഡോ. കൃഷ്ണസാമിയുടെ പുതിയ തമിഴകം കക്ഷി എന്നിവയെയും ഉൾപ്പെടുത്താനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.