ചെന്നൈ: സ്ഥാനാർഥിമോഹികളിൽനിന്ന് അപേക്ഷഫോറം വിറ്റവകയിൽ അണ്ണാ ഡി.എം.കെ പാർട്ടി ഫണ്ടിലേക്ക് സമാഹരിച്ചത് ന ാലര കോടിയോളം രൂപ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരിൽനിന്ന് അപേക്ഷ സ്വീകരിക്കുന്ന കാലാവധി വ്യാ ഴാഴ്ച വൈകീേട്ടാടെ അവസാനിച്ചിരുന്നു. ഇതേവരെ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് പുതുച്ചേരി ഉൾപ്പെടെ 40 ലോക്സഭ മണ്ഡലങ് ങളിലേക്ക് 1737 അപേക്ഷകളാണ് ലഭിച്ചത്. ഒാരോ അപേക്ഷക്കും പാർട്ടി നേതൃത്വം 25,000 രൂപവീതം ഇൗടാക്കിയിരുന്നു. ഇൗ ഇനത്തിൽ മാത്രം പാർട്ടിഫണ്ടിലേക്ക് നാലര കോടിയോളം രൂപയാണ് സമാഹരിച്ചത്.
വിവിധ നേതാക്കളുടെ മക്കളും അപേക്ഷ സമർപ്പിച്ചത് ശ്രദ്ധിക്കപ്പെട്ടു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ മകൻ മിഥുൻ കുമാർ, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിെൻറ മകൻ രവീന്ദ്രനാഥ് കുമാർ, ഫിഷറിസ് മന്ത്രി ഡി. ജയകുമാറിെൻറ മകനും സിറ്റിങ് എം.പിയുമായ ജയവർധൻ എന്നിവർ ഇതിലുൾപ്പെടും. അതിനിടെ ബി.ജെ.പിക്കെതിരെ പാർലമെൻറിനകത്തും പുറത്തും നിശിത വിമർശനം നടത്തിയ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറും അണ്ണാ ഡി.എം.കെ പ്രചാരണ വിഭാഗം സെക്രട്ടറിയുമായ തമ്പിദുരെയുടെ സിറ്റിങ് സീറ്റായ കരൂരിനുവേണ്ടി നിരവധി പ്രമുഖർ അപേക്ഷ നൽകിയത് വിവാദമായിട്ടുണ്ട്.
തമിഴ്നാട് ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്ക്കറുടെ പിതാവ് ആർ. ചിന്നത്തമ്പി അപേക്ഷ സമർപ്പിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. കരൂർ സീറ്റ് തമ്പിദുരെക്ക് നൽകിയേക്കില്ലെന്നും സൂചനയുണ്ട്. അപേക്ഷകരുമായുള്ള സ്ഥാനാർഥി നിർണയ സമിതിയുടെ അഭിമുഖം അടുത്തദിവസം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.