ചെന്നൈ: ഭിന്നിച്ചുനില്ക്കുന്ന അണ്ണാ ഡി.എം.കെയിലെ മൂന്നു വിഭാഗങ്ങളെയും ഒരുമിപ്പിക്കാനുള്ള അണിയറ നീക്കങ്ങൾ വീണ്ടും സജീവമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെയും പ്രത്യേക താൽപര്യപ്രകാരമാണിത്. പുനരൈക്യത്തിലൂടെ തമിഴകത്തെ ഭരണകക്ഷിയെ എൻ.ഡി.എ സഖ്യത്തിലെത്തിക്കാനാണ് ബി.ജെ.പി നീക്കം.
അടുത്തു നടക്കുന്ന കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ പാർട്ടിക്ക് പ്രാതിനിധ്യം ഉണ്ടാകുെമന്നും സൂചനയുണ്ട്. ഇൗ മാസം 22 മുതൽ 24 വരെ അമിത് ഷാ നടത്തുന്ന തമിഴ്നാട് സന്ദർശനത്തിെൻറ മുഖ്യലക്ഷ്യം പാർലമെൻറിലെ മൂന്നാമത്തെ വലിയ കക്ഷിയെ സ്വന്തം പാളയത്തിലെത്തിക്കുകയാണ്. ബി.ജെ.പിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് ഷായുടെ സന്ദർശനമെന്നാണ് ഒൗദ്യോഗിക വിശദീകരണം.
മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തെ പാർട്ടി ജനറൽ സെക്രട്ടറിയായി അംഗീകരിച്ചാൽ െഎക്യസാധ്യതകളുണ്ടെന്ന് വിമത വിഭാഗമായ പുരട്ച്ചി തൈലവി അമ്മ വക്താവ് കെ. പാണ്ഡ്യരാജൻ എം.എൽ.എ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനംകൂടി ഒ.പി.എസിന് വേണമെന്ന മുൻ നിലപാടിൽ അയവുവന്നത് മോദി- ഷാ കൂട്ടുകെട്ടിെൻറ ഇടപെടലിലാണ്.
ബി.ജെ.പി മുൻ നേതാവുകൂടിയായ പാർട്ടി എം.പി ഡോ. വി. മൈേത്രയൻ വഴിയാണ് വിമതപക്ഷവുമായി ബി.ജെ.പി സന്ദേശങ്ങൾ കൈമാറുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് മുഖേന എടപ്പാടി കെ. പളനിസാമിയുടെ നേതൃത്വത്തിലുള്ള ഒൗദ്യോഗിക വിഭാഗമായ അമ്മ പക്ഷവുമായി ഉടന്‍ ചര്‍ച്ച നടത്താനും ഉൗർജിത നീക്കമുണ്ട്.
പളനിസാമിയുമായും പന്നീർസെല്വവുമായും ബി.ജെ.പി നേതൃത്വത്തിന് നല്ല ബന്ധമാണ്. എന്നാൽ, ടി.ടി.വി. ദിനകരന് പക്ഷവുമായി ബി.ജെ.പി ഇതുവരെ പരസ്യ അടുപ്പം പുലർത്തിയിട്ടില്ല. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എക്ക് കരുത്തു കൂട്ടാന്‍ എ.ഐ.എ.ഡി.എം.കെയുടെ പിന്തുണ ആവശ്യമെന്ന തിരിച്ചറിവാണ് ബി.ജെ.പിയെ ലയന നീക്കത്തിന് പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.