എ.ഐ.വൈ.എഫ് നേതാവിനെ ബി.ജെ.പി സംഘം വളഞ്ഞിട്ട് മർദിച്ചു

കൊടുങ്ങല്ലൂർ: എ.ഐ.വൈ.എഫ് യൂനിറ്റ് ഭാരവാഹിയെ ബി.ജെ.പി സംഘം വളഞ്ഞിട്ട് മർദിച്ചു. എറിയാട് അബ്​ദുല്ല റോഡ് യൂനിറ്റ് ഭാരവാഹി പുളിക്കലകത്ത് ഷരീഫി​​െൻറ മകൻ ഷഫീറിനാണ് (35) മർദനമേറ്റത്. ആറോളം പേരടങ്ങുന്ന സംഘം അകാരണമായി മർദിക്കുകയായിരുന്നുവത്രെ. ഞായറാഴ്ച രാത്രി 9.30ഒാടെ വീടിന് സമീപംവെച്ചാണ് സംഭവം. 

പരിക്കേറ്റ യുവാവിനെ ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ബി.ജെ.പി പ്രവർത്തകരാണ് ഷഫീറിനെ മർദിച്ചതെന്നും ഇവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്നും എ.ഐ.വൈ.എഫ് കയ്​പമംഗലം  മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു 
 

Tags:    
News Summary - aiyf leader attacked by bjp workers -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.