റായ്പുർ: ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.െഎയും ബി.എസ്.പിയും അജിത് ജോ ഗിയുടെ ജനത കോൺഗ്രസുമായി ചേർന്ന് മത്സരിക്കും. ജനത കോൺഗ്രസിെൻറ മുഖ്യമന്ത്രി സ്ഥാനാർഥിയായ അജിത് ജോഗി ഒക്ടോബർ 20ന് ഇരുപാർട്ടി നേതാക്കൾക്കുമൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. സി.പി.െഎ, ബി.എസ്.പി സ്ഥാനാർഥികൾക്കുവേണ്ടി അജിത് ജോഗിയും പ്രചാരണത്തിന് ഇറങ്ങും.
ഛത്തിസ്ഗഢിലെ പ്രഥമ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന അജിത് ജോഗി പിന്നീട് കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപവത്കരിക്കുകയായിരുന്നു. കോണ്ട, ദന്തെവാഡ, ബസ്തർ മേഖലയിൽ സി.പി.െഎ ശക്തമായ സാന്നിധ്യമാണെന്നും ഇത് സഖ്യകക്ഷികൾക്ക് ഗുണംചെയ്യുമെന്നും അജിത് ജോഗി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.