കൊച്ചി: ഈഴവരുടെ ഉന്നമനവും ഐക്യവും ലക്ഷ്യമിട്ട് നിലവിൽവന്ന അഖില കേരള ഈഴവ സമുദാ യത്തിെൻറ പ്രതിനിധി ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കുമെന്ന് ഭാരവാഹികൾ വാ ർത്തസമ്മേളനത്തിൽ അറിയിച്ചു.
എൻ.ഡി.എയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ബി.ഡി. ജെ.എസ് സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ സംഘടന പ്രസിഡൻറ് ബിജു പുലര്ക്കാട് ടായിരിക്കും മത്സരിക്കുക.
ഈഴവർ രാഷ്ട്രീയമായും സമുദായികമായും ഭിന്നിച്ചുനില്ക്കുകയാണെന്നും എസ്.എൻ.ഡി.പി അടക്കമുള്ള സംഘടനകൾക്ക് ഈഴവരെ മുഖ്യധാരയില്‍ എത്തിക്കാനോ അവകാശങ്ങള്‍ നേടിക്കൊടുക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇതിന് പരിഹാരമായിട്ടാണ് ചോവ, തീയ, പണിക്കര്‍, കുറുപ്പ്, തണ്ടാന്‍ ബില്ലവ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ച് അഖിലകേരള ഈഴവ സമുദായം രൂപവത്കരിച്ചതെന്ന് പ്രസിഡൻറ് ബിജു പുലർക്കാട്ട് പറഞ്ഞു.
ശബരിമല വിഷയത്തിൽ സ്ത്രീകൾക്ക് പ്രവേശനം നൽകരുതെന്നതായിരുന്നു സംഘടനയുടെ നിലപാട്. എന്നാൽ, എസ്.എൻ.ഡി.പി ഇക്കാര്യത്തിൽ സർക്കാർ നിലപാടിനൊപ്പം ചേരുകയും വനിതാമതിലടക്കമുള്ളവയിൽ സഹകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ആർക്ക് വോട്ട് ചെയ്യണമെന്നറിയാതെ നിരവധിപേർ സംഘടനയെ സമീപിച്ചിരുന്നു. അതിനാലാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും ബിജു പറഞ്ഞു. നിഷ ബിജു, സുധീഷ് എസ്. ചക്രപാണി, കെ.കെ. സ്വരാജ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.