പാലക്കാട്: തമിഴകവും തൃശൂർ ജില്ലയിലെ കോൾപാടങ്ങളും അതിരിടുന്ന ആലത്തൂരിെൻറ ചുവ പ്പുരാശി മാറ്റാൻ യു.ഡി.എഫ് ഇറക്കിയ തുറുപ്പുശീട്ടിന് തക്ക മറുപടിയുമായി സി.പി.എം മെഷി നറി കളംനിറഞ്ഞ കാഴ്ചയാണ് മണ്ഡലത്തിൽ. ചുമരുകൾ മുതൽ ഒാൺലൈൻ മതിലുകൾ വരെ ചിരിച് ച മുഖവുമായി നിൽക്കുന്ന സ്ഥാനാർഥികളെ പാലക്കാട് - തൃശൂർ ജില്ലകളിലായി പരന്നുകിടക്ക ുന്ന മണ്ഡലത്തിലെവിടെയും കാണാം.
പത്തുവർഷത്തെ പരിചയച്ചിരിയുമായി പ്രചാരണത്തി ൽ ബഹുദൂരം മുന്നിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിെൻറ ഡോ. പി.കെ. ബിജു രണ്ടാം ഘട്ട പ്രചാരണത്തിലാണ്. ബിജുവിന് എതിരാളിയായി കോൺഗ്രസ് രംഗത്തിറക്കിയ രമ്യ ഹരിദാസ് പ്ര ചാരണത്തിൽ പരമാവധി മുന്നേറിക്കഴിഞ്ഞു. രമ്യയുടെ നാടൻപാട്ടുകൾ വോട്ടർമാരുടെ മനസ ്സ് കീഴടക്കുന്നുണ്ട്. എൻ.ഡി.എ സ്ഥാനാർഥിയായി ബി.ഡി.ജെ.എസിലെ ടി.വി. ബാബുവാണ് രംഗത്തുള്ളത്.
രമ്യക്ക് അനുകൂലമായി അടിയൊഴുക്കുണ്ടാവുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. രമ്യയുടെ പാട്ടും സ്ഥാനാർഥിക്ക് കെട്ടിവെക്കാൻ ഓൺലൈൻ വഴിയുള്ള ചില എൻ.ജി.ഒകളുടെ ക്രൗഡ് ഫണ്ടിങ്ങുമൊക്കെ ഇതിനകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന മണ്ഡലം എന്ന ഖ്യാതിയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് സീറ്റ് ലഭിക്കുമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനറും മുൻ എം.എൽ.എയുമായ പി. മാധവൻ പറയുന്നു.
മണ്ഡലത്തിൽനിന്നുള്ള മൂന്നു നിയമസഭാ സാമാജികർ സംസ്ഥാന മന്ത്രിസഭയിൽ അംഗങ്ങളാണെന്നത് എണ്ണയിട്ട യന്ത്രം കണക്കെ മുന്നേറുന്ന ഇടതു മുന്നണി പ്രചാരണത്തിന് കരുത്താണ്. മന്ത്രിമാരായ എ.സി. മൊയ്തീൻ, എ.കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ പഴുതടച്ചുള്ള പ്രചാരണ സന്നാഹത്തിന് മേൽനോട്ടവുമായി രംഗത്തുണ്ട്. പത്തുവർഷത്തെ ലോക്സഭാ സ്ഥാനാർഥിത്വം നൽകിയ ആത്മവിശ്വാസവുമായാണ് പി.കെ. ബിജു വോട്ടർമാരെ സമീപിക്കുന്നത്. ഇക്കാലയളവിൽ മണ്ഡലത്തിനുവേണ്ടി ചെയ്ത കാര്യങ്ങൾ എണ്ണിപ്പറയുന്ന പ്രോഗ്രസ് റിപ്പോർട്ട് ബിജു അടുത്തിടെ പുറത്തുവിട്ടിരുന്നു.
അതേസമയം ജനകീയ പ്രശ്നങ്ങളിൽ ബിജുവിെൻറ സമീപനം കാര്യക്ഷമമല്ലെന്നും മണ്ഡലത്തിൽ കാര്യമായൊന്നും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും കോൺഗ്രസ് അടക്കമുള്ളവർ ആരോപിക്കുന്നുണ്ടെങ്കിലും ഇതൊന്നും െതരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. കാർഷികമേഖലയിലെ പരമ്പരാഗത വോട്ടുബാങ്കിന് ഇളക്കമുണ്ടായിട്ടില്ലെന്നാണ് അവർ കണക്കാക്കുന്നത്. സി.പി.എമ്മിന് പൂർണ പ്രതീക്ഷയാണുള്ളതെന്നും ഹാട്രിക് വിജയമാണ് ലക്ഷ്യമെന്നും എൽ.ഡി.എഫ് ആലത്തൂർ പാർലമെൻറ് മണ്ഡലം കമ്മിറ്റി സെക്രട്ടറി എൻ.ആർ. ബാലൻ പറഞ്ഞു. ബി.ജെ.പി -കോൺഗ്രസ് അടിയൊഴുക്കുകളടക്കം പരിഗണിച്ച് കൃത്യമായ പ്രചാരണമാണ് പാർട്ടി നടത്തുന്നത്. ഇടതുപക്ഷത്തിെൻറ ഉറച്ച കോട്ടയാണ് ആലത്തൂർ, അതിന് ഇക്കുറിയും മാറ്റമുണ്ടാവില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു.
സമൂഹമാധ്യമപ്പോര്
തെരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുണ്ടാകുന്ന വിവാദങ്ങൾ മുന്നണികൾക്ക് വെല്ലുവിളിയാവുന്നതും ആലത്തൂരിെൻറ സവിശേഷതയാണ്. പി.കെ. ബിജുവിെൻറ ഡോക്ടറേറ്റ് കോപ്പിയടിയാണെന്ന അനിൽ അക്കരെയുടെ ആരോപണം ഇരു മുന്നണികളും തമ്മിൽ വാക്പോരിനിടയാക്കി. രമ്യഹരിദാസിെൻറ പാട്ടിനെ ഇടതുപക്ഷസഹയാത്രികയും അധ്യാപികയുമായ ദീപനിശാന്ത് പരിഹസിച്ചതും വിവാദമായി.
ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ പൊന്നാനിയിൽ രമ്യ ഹരിദാസിനെ പരാമർശിച്ച് നടത്തിയ വിവാദ പ്രസംഗം എൽ.ഡി.എഫിന് കീറാമുട്ടിയാവുകയും ചെയ്തു. സ്ത്രീവിരുദ്ധമാണ് വിജയരാഘവെൻറ പരാമർശമെന്ന് കാണിച്ച് സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന പ്രചാരണമാണ് യു.ഡി.എഫ് ഇൗ വിഷയത്തിൽ നടത്തുന്നത്. പതിഞ്ഞ പ്രചാരണമാണ് എൻ.ഡി.എ സ്ഥാനാർഥി ടി.വി. ബാബുവിേൻറത്. ശബരിമലയിൽ വിശ്വാസികൾക്കേറ്റ ക്ഷതമാണ് കേന്ദ്ര സർക്കാറിെൻറ വികസന നേട്ടങ്ങൾക്കുപരിയായി ബി.ജെ.പി എടുത്തുകാണിക്കുന്നത്.
മണ്ഡലത്തിൽ കോൺഗ്രസ് അപ്രസക്തമാണെന്നും മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിലാണെന്നും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറും ആലത്തൂർ െതരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറുമായ അനുരാഗ് പറയുന്നു. അതേസമയം, ബി.ഡി.ജെ.എസിെൻറ സാന്നിധ്യം അടിയൊഴുക്കിന് ഇടയാക്കുമെന്ന നിരീക്ഷണവും യു.ഡി.എഫ് ചേരിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.