തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ തൊടുപുഴ സെഷന്‍സ് കോടതിയുടെ സുപ്രധാന വിധി പുറത്തുവന്നതോടെ ജില്ലയിലെ സി.പി.എം നേതൃത്വവും അണികളും ആശയക്കുഴപ്പത്തില്‍. കോടതി വിധി പാര്‍ട്ടിയില്‍ തല്‍ക്കാലം ചലനമുണ്ടാക്കില്ളെന്ന് കരുതിയിരിക്കുമ്പോഴാണ് മണിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിനു കത്തയച്ചത്. എന്നാല്‍, ഇതിനെക്കാള്‍ വിവാദമായ കേസുകളില്‍ പ്രതിഭാഗത്തിന് മേല്‍ക്കോടതികളില്‍നിന്ന് അനുകൂല വിധി സമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നിരിക്കെ ഇപ്പോഴത്തെ നടപടിയെ ഗൗരവമായി കാണേണ്ടെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍െറ നിലപാട്.
യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച കോണ്‍ഗ്രസുകാരനായ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വാദിച്ച കേസില്‍ ഇത്തരമൊരു വിധിയില്‍ അദ്ഭുതമില്ളെന്നും നേതൃത്വം വിലയിരുത്തുന്നു. അപ്പീല്‍ വഴി അനുകൂല വിധി നേടാമെന്നാണ് കണക്കുകൂട്ടല്‍. മേല്‍കോടതിയെ സമീപിക്കുമെന്ന് ജില്ല സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.ജില്ലയിലെ ഏറ്റവും ശക്തരായ നേതാക്കളായ എം.എം. മണിയും കെ.കെ. ജയചന്ദ്രനുമാണ് കൊലക്കേസില്‍ പ്രതികളാക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍, ഇതിന്‍െറ പേരില്‍ ഇവര്‍ക്കെതിരെ പരസ്യമായ എതിര്‍പ്പുകളൊന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല. വിഭാഗീയതകള്‍ക്കതീതനായൊരു പകരക്കാരനെ നിര്‍ദേശിക്കാനില്ളെന്നതിനാല്‍ ജയചന്ദ്രനെ മാറ്റണമെന്ന ആവശ്യവും ആരും ഉന്നയിച്ചിട്ടില്ല. പരസ്പരം കടിപിടികൂടുന്നവരുടെ കൈകളിലാകും പാര്‍ട്ടിയുടെ നിയന്ത്രണം എത്തിപ്പെടുകയെന്നതിനാല്‍ മനസ്സില്ലാ മനസ്സോടെയാണെങ്കിലും ജയചന്ദ്രന്‍െറ നേതൃത്വം എതിരാളികളും അംഗീകരിക്കുകയാണ്. അത്ര ശക്തരല്ളെങ്കിലും ജില്ലയിലെ വി.എസ് പക്ഷം മണിക്കെതിരെ രംഗത്തുവന്നേക്കുമെന്നാണ് സൂചന.
ഒരുകാലത്ത് വി.എസിന്‍െറ അടുപ്പക്കാരനായി അറിയപ്പെട്ടിരുന്ന മണി അച്യുതാനന്ദന്‍ സര്‍ക്കാറിന്‍െറ കാലത്തെ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലോടെയാണ് ഒൗദ്യോഗികപക്ഷത്തത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.