കണ്ണൂർ: ആന്തൂർ വിഷയത്തിൽ സി.പി.എം സംസ്ഥാന സമിതിയുടെ തീർപ്പിന് കണ്ണൂർ ജില്ല നേതൃത ്വം വഴങ്ങി. ആന്തൂർ നഗരസഭക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന സംസ്ഥാന സമിതിയുടെ വിലയി രുത്തൽ ശനിയാഴ്ച ചേർന്ന ജില്ല കമ്മിറ്റി അംഗീകരിച്ചു. നഗരസഭക്ക് വീഴ്ച പറ്റിയെന്ന ാണ് നേരത്തേ ജില്ല കമ്മിറ്റി വിലയിരുത്തിയത്. ഇക്കാര്യം ആന്തൂരിൽ വിളിച്ചുചേർത്ത രാഷ ്ട്രീയ വിശദീകരണ യോഗത്തിൽ ജില്ല നേതാക്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ജില്ല കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശം ഉയർന്നതായാണ് വിവരം.
ആന്തൂർ സംഭവം ചർച്ചയായ ജില്ല നേതൃയോഗം മണിക്കൂറുകൾ നീണ്ടത് യോഗത്തിൽ വാദപ്രതിവാദങ്ങൾ ഉയർന്നതിെൻറ സൂചനയാണ്. ആന്തൂർ ഇനിയും ചർച്ചയാകുന്നത് പാർട്ടിക്കും സർക്കാറിനും കൂടുതൽ ക്ഷീണമാകുമെന്ന വിലയിരുത്തലിൽ പ്രശ്നം അവസാനിപ്പിക്കാൻ ധാരണയിലെത്തുകയായിരുന്നു.
പാർട്ടി അനുഭാവിയായ സാജൻ പാറയിലിെൻറ ആത്മഹത്യക്ക് കാരണം കൺവെൻഷൻ സെൻററിന് നഗരസഭ അനുമതി നിഷേധിച്ചതാണെന്ന സാജെൻറ കുടുംബത്തിെൻറ ആക്ഷേപം ആന്തൂർ മേഖലയിലെ ഏരിയ, ലോക്കൽ ഘടകങ്ങളിൽ വലിയ പ്രകമ്പനം സൃഷ്ടിച്ചിരുന്നു. ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ ഏരിയ, ലോക്കൽ കമ്മിറ്റികളിൽ കടുത്ത വിമർശനമാണ് ഉയർന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വത്തിെൻറ തീർപ്പും അത് ജില്ല കമ്മിറ്റി അംഗീകരിച്ചതും കീഴ്ഘടകങ്ങളിൽ വിശദമായി റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
പാർട്ടിയിൽ രണ്ടഭിപ്രായമില്ല -കോടിയേരി
ആന്തൂർ വിഷയത്തിൽ പാർട്ടിയിൽ രണ്ടഭിപ്രായമില്ലെന്ന് യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിക്കുള്ളിൽ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. പാർട്ടി ഒരു തീരുമാനം എടുത്തുകഴിഞ്ഞാൽ അതിൽ രണ്ടഭിപ്രായമില്ല. പാർട്ടി നിലപാട് എല്ലാവരും അംഗീകരിച്ചു. സാജൻ പാറയിലിെൻറ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പാർട്ടി പത്രത്തിൽ റിപ്പോർട്ട് വന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അതിെൻറ ഉത്തരവാദിത്തം പത്രത്തിന് മാത്രമാണെന്നായിരുന്നു കോടിയേരിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.