ഉപതെരഞ്ഞെടുപ്പ്​: അരൂർ വേണമെന്ന്​ ബി.ഡി.ജെ.എസ്​

കൊച്ചി: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലം തങ്ങൾക്ക്​ നൽകണമെന്ന്​ ബി.ജെ.പി നേതൃത്വത്തോട്​ ബി.ഡി.ജെ.എസ്. ബി.ജ െ.പി സംസ്​ഥാന പ്രസിഡൻറ്​ അഡ്വ. പി.എസ്​. ശ്രീധരൻപിള്ള, ബി.ഡി.ജെ.എസ്​. ചെയർമാൻ തുഷാർ വെള്ളാപ്പള്ളി എന്നിവരുടെ നേതൃത ്വത്തിൽ ചൊവ്വാഴ്​ച കൊച്ചിയിൽ ഇരുപാർട്ടികളും ചേർന്ന്​ നടത്തിയ ചർച്ചയിലാണ്​ ആവശ്യം ഉന്നയിച്ചത്​. 15ന്​ തിരുവ നന്തപുരത്ത്​ നടക്കുന്ന എൻ.ഡി.എ യോഗത്തിൽ ഇക്കാര്യം തീരുമാനിക്കും

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസാണ്​ അരൂരിൽ മത്സരിച്ചത്​. ഉപതെരഞ്ഞെടുപ്പിലും ഇതേ സീറ്റ്​ ആവശ്യപ്പെട്ടതായി തുഷാർ വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. സീറ്റ്​ ലഭിക്കുമെന്നാണ്​ പ്രതീക്ഷ. കേന്ദ്ര സർക്കാറിന് കീഴിലെ ബോർഡുകൾ, കോർപറേഷനുകൾ എന്നിവയിൽ ബി.ഡി.ജെ.എസിന്​ ലഭിക്കേണ്ട പദവികൾ സംബന്ധിച്ച്​ ബി.ജെ.പി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുമായി ധാരണയിലെത്തിയിട്ടുണ്ട്.

രണ്ടുമൂന്നു മാസത്തിനകം അന്തിമ തീരുമാനമാകും. ഉപതെരഞ്ഞെടുപ്പിനും തദ്ദേശ തെരഞ്ഞെടുപ്പിനും മുന്നോടിയായി ബൂത്തുതലം മുതൽ എൻ.ഡി.എയെ ശക്തമാക്കാക്കാനുള്ള പ്രവർത്തനങ്ങൾക്കും യോഗം രൂപം നൽകി. എൻ.ഡി.എ യോഗത്തിന് മുന്നോടിയായി ഘടകകക്ഷികളുമായി വിശദചർച്ച നടത്തുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിർണയം ഉൾപ്പെടെ തീരുമാനിക്കാൻ ശ്രീധരൻപിള്ള, തുഷാർ വെള്ളാപ്പള്ളി എന്നിവരെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു.

Tags:    
News Summary - Assembly By Election BDJS to Aroor Seat -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.