തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള അഞ്ച് മാസത്തിനിടെ കേരളത്തി െൻറ രാഷ്ട്രീയമനസ്സ് എങ്ങോട്ട് മാറിയെന്നതിെൻറ പ്രതിഫലനമാവും അഞ്ച് ഉപതെരഞ് ഞെടുപ്പുകൾ. ലോക്സഭ തെരഞ്ഞെടുപ്പിൽ നിർണായകമായ ശബരിമല മുതൽ വീണ്ടും പൊങ്ങി വന്‍ ന യു.ഡി.എഫ് കാലത്തെ അഴിമതിയും സംസ്ഥാന സർക്കാറിെൻറ ഭരണവും പ്രചാരണവിഷയമാകും. പൊ ലീസ് അതിക്രമം, കേന്ദ്രസർക്കാർ നടപടികൾ, സാമ്പത്തികമാന്ദ്യം, ഹിന്ദുത്വവർഗീയത എന ്നിവയും ചർച്ചയാകും.
ശബരിമലയിൽ എൽ.ഡി.എഫിന് നഷ്ടപ്പെട്ട ഭൂരിപക്ഷവോട്ടും ബി.ജെ.പി ഭീതിയിൽ യു.ഡി.എഫിലേക്ക് പടലയോടെ പോയ ന്യൂനപക്ഷവോട്ടും എവിടെ നിൽക്കുന്നു എന്ന് കൂടി തെരഞ്ഞെടുപ്പ് വ്യക്തമാക്കും. മോദിയുടെ രണ്ടാംജയത്തിന് ശേഷം രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയിൽ സംസ്ഥാനത്ത് ബി.െജ.പിയുടെ വോട്ടിൽ ഇടിവുണ്ടായോയെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന യു.ഡി.എഫും എൽ.ഡി.എഫും ആവനാഴിയിലെ മുഴുവൻ അസ്ത്രവും പ്രയോഗിക്കും. നിയമസഭ ഉപതെരഞ്ഞെടുപ്പായതിനാൽ സംസ്ഥാനഭരണത്തിെൻറ പരിശോധനയാവും എൽ.ഡി.എഫ് നേരിടുന്ന പ്രധാന വെല്ലുവിളി.
പ്രചാരണരംഗത്ത് യു.ഡി.എഫിെൻറ മുഖ്യഎതിരാളി ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയായ സി.പി.എമ്മാവും. ഒാഖി മുതൽ രണ്ട് പ്രളയങ്ങൾ കൈകാര്യം ചെയ്തത്, പുനർനിർമാണം, പൊലീസ് അതിക്രമം, രാഷ്ട്രീയ കൊലപാതകങ്ങൾ എന്നിവയുടെ ഇഴകീറിയുള്ള പരിശോധനയാണ് വരാനിരിക്കുന്നത്. കിഫ്ബി മുൻനിർത്തി സുതാര്യമില്ലായ്മ കൂടി ഉയർത്തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും പ്രതിരോധത്തിലാക്കുന്ന ആക്രമണം ശക്തമാക്കും. പാലാരിവട്ടത്തിെൻറ പേരിലുള്ള ആക്രമണങ്ങളെ ഏതന്വേഷണവും നേരിടാം എന്നതിനൊപ്പം രാജിവെച്ച മൂന്ന് മന്ത്രിമാരെ ഉയർത്തിയുള്ള മറുപടിയാവും യു.ഡി.എഫ് നൽകുക.
പാലാരിവട്ടം അഴിമതികൊണ്ടുമാത്രം ഉപതെരഞ്ഞെടുപ്പ് കടമ്പ കടക്കാനാവില്ലെന്ന് സി.പി.എമ്മിന് അറിയാം. തെരഞ്ഞെടുപ്പ് നടക്കുന്നതിൽ കൈവശമുണ്ടായിരുന്ന അരൂരിൽ പോലും ജയിച്ച എം.എൽ.എക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായെന്ന സ്ഥിതിയും അവരെ അലട്ടുന്നു. ശബരിമല ആയാലും കിഫ്ബി ആയാലും നിലപാട് വ്യക്തമായി പറയുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് ഒരുവിഭാഗം നേതാക്കൾക്ക്. വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും വിമർശനമുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനാവാത്ത ബി.ജെ.പി വട്ടിയൂർക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തുമാണ് ശ്രദ്ധ ഉൗന്നുന്നത്. ശബരിമല ഒഴികെ സംസ്ഥാനത്ത് ഉയർന്ന രാഷ്ട്രീയ, ഭരണ വിവാദങ്ങളിലൊന്നും ഇടപെടാതെ ഒഴിഞ്ഞുനിന്ന നേതൃത്വത്തിന് തെരഞ്ഞെടുപ്പ് വെല്ലുവിളിയാണ്. ഡിസംബറിൽ കാലാവധി അവസാനിക്കുന്ന ഇടക്കാല പ്രസിഡൻറിന് ശേഷം അടുത്തത് ആരെന്ന ചർച്ചക്കിടെയുള്ള ഉപതെരഞ്ഞെടുപ്പിെൻറ തോൽവിയുടെ ബാധ്യത ഏറ്റെടുക്കാൻ നേതാക്കൾക്ക് താൽപര്യമില്ല. ഇത് മറികടക്കുക ആർ.എസ്.എസിനും തലവേദനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.