ജയ്പുർ: രാജസ്ഥാനിൽ ഭൂരിപക്ഷം ബി.ജെ.പി എം.എൽ.എമാർക്കും സീറ്റ് നിഷേധിക്കുമെന്ന് വ്യക്തമായതോടെ മണ്ഡലം മാറാൻ അനുവദിക്കണമെന്ന് ഇവർ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഭരണവിരുദ്ധ വികാരം മറികടക്കാനാണ് ബി.ജെ.പി പുതുമുഖങ്ങളെ രംഗത്തിറക്കാൻ ആലോചിക്കുന്നത്. എന്നാൽ, എം.എൽ.എമാരുടെ ആവശ്യേത്താട് അനുകൂലമായല്ല നേതാക്കൾ പ്രതികരിച്ചത്.
സ്ഥാനാർഥികളെ മാറ്റുമെന്നും ഇവരെ മണ്ഡലം മാറാൻ അനുവദിക്കില്ലെന്നുമായിരുന്നു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രകാശ് ജാവ്ദേക്കറിെൻറ പ്രതികരണം. സ്ഥാനാർഥികളെ നിശ്ചയിക്കുേമ്പാൾ വിജയ സാധ്യതക്കായിരിക്കും പ്രഥമ പരിഗണന നൽകുകയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് മദൻലാൽ സൈനിയും വ്യക്തമാക്കി. ചില എം.എൽ.എമാരാകെട്ട തങ്ങളുടെ ബന്ധുക്കൾക്ക് സീറ്റ് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
സീറ്റ് നഷ്ടപ്പെടുന്ന എം.എൽ.എമാരുടെയും അനുയായികളുടെയും പ്രതിഷേധം എങ്ങനെ മറികടക്കാമെന്നും പാർട്ടി ആലോചിക്കുന്നുണ്ട്. 200 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 163 എം.എൽ.എമാരുണ്ട്. ഇവരിൽ 80ഒാളം പേർക്ക് വീണ്ടും അവസരം നൽകേണ്ടെന്നാണ് ബി.ജെ.പി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.