തിരുവനന്തപുരം: ഇടതുമുന്നണിയിൽ എങ്ങനെ പ്രവേശിക്കാമെന്ന പരിശ്രമത്തിലായിരുന്ന ു ആർ. ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ്. മുന്നണിക്കുള്ളിലെ സ്കറിയാ തോമസിെൻറ കേരള കോൺഗ്രസുമായി ലയിച്ച് മുന്നണിയിൽ പ്രവേശിക്കാനായിരുന്നു ആദ്യ ശ്രമം. അത് പൊ ളിഞ്ഞപ്പോൾ എൻ.സി.പിയുമായിട്ടായി രഹസ്യ ലയന ചർച്ച. അതും പരിസമാപ്തിയിലെത്താതെ ശേഷിക്കെയാണ് കേരള കോൺഗ്രസ് -ബി ഒൗദ്യോഗികമായി എൽ.ഡി.എഫിൽ എത്തിയത്.
എ.കെ.ജി സെൻററിൽ എത്തി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും നന്ദി അറിയിച്ചാണ് പിള്ള തലസ്ഥാനം വിട്ടത്. ‘നാല് കക്ഷികൾ എത്തിയതോടെ എൽ.ഡി.എഫിന് 47 ശതമാനം വോട്ടായെന്ന്’ ബാലകൃഷ്ണ പിള്ള പ്രതികരിച്ചു. ‘കേരള കോൺഗ്രസ് ഒരു മന്ത്രിസ്ഥാനത്തിനും അവകാശവാദം ഉന്നയിക്കില്ല. മന്ത്രിയാകാൻ മുന്നണിയിൽ കയറാൻ ആഗ്രഹിച്ചിരുന്നില്ലെ’ന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എൽ.ഡി.എഫിൽ ഘടകകക്ഷിയാവുേമ്പാഴും ശബരിമല യുവതീപ്രവേശനത്തിൽ തനിക്ക് എൻ.എസ്.എസിെൻറ നിലപാടാണെന്നും പിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു.
ആചാരങ്ങളിൽ മാറ്റം വരുത്തുന്നത് ശരിയല്ല. പക്ഷേ, സർക്കാറിന് ഇപ്പോൾ സ്വീകരിച്ച നിലപാട് അല്ലാതെ മറ്റൊന്ന് എടുക്കാൻ പറ്റില്ല- അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ലോക്സഭ സീറ്റിനെ ചൊല്ലി 32 വർഷത്തെ ഇടതുബന്ധം ഉപേക്ഷിച്ച് ആർ.എസ്.പി യു.ഡി.എഫിലേക്ക് ചേക്കേറിയപ്പോൾ തിരികെ വന്ന് എൽ.ഡി.എഫിന് പിടിവള്ളി നൽകിയ കോവൂർ കുഞ്ഞുമോെൻറ ആർ.എസ്.പി (ലെനിനിസ്റ്റ്) ധർമസങ്കടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.