തിരുവനന്തപുരം: നിരന്തരം തലവേദന സൃഷ്ടിക്കുന്ന ബി.ഡി.ജെ.എസിനെ തള്ളാനും കൊള്ളാന ും കഴിയാതെ ബി.ജെ.പി നേതൃത്വം. ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പ് മുതൽ പല സന്ദർഭങ്ങളിലും പ ാർട്ടിയെയും എൻ.ഡി.എയെയും പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് ബി.ഡി.ജെ.എസിേൻറതെന് നും ബി.ജെ.പി വിലയിരുത്തൽ. ഏറ്റവുമൊടുവിൽ അയ്യപ്പജ്യോതിയിൽ പെങ്കടുക്കാതെ വനിതാമ തിലിനോട് സഹകരിക്കുമെന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ നിലപാടും തലവേദനയായിരിക്കുകയാണ്.
കഴിഞ്ഞദിവസം ശബരിമല സംരക്ഷണ സമിതി സംഘടിപ്പിച്ച ‘അയ്യപ്പജ്യോതി’യിൽ എൻ.ഡി.എ കണ്‍വീനർ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ ബി.ഡി.ജെ.എസ് നേതാക്കളാരും പെങ്കടുത്തില്ല. ഇത് ബി.ജെ.പിക്കുള്ളിലും അയ്യപ്പജ്യോതിക്ക് നേതൃത്വം നൽകിയ സംഘ്പരിവാര്‍ സംഘടനകളിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
അയ്യപ്പജ്യോതി സംബന്ധിച്ച കാര്യം എൻ.ഡി.എ ചർച്ചചെയ്തില്ലെന്ന് വ്യക്തമാക്കിയ തുഷാർ വെള്ളാപ്പള്ളി, സർക്കാർ പ്രഖ്യാപിച്ച വനിതാമതിലിനെ പിന്തുണക്കുന്ന പ്രതികരണമാണ് നടത്തിയതും. വനിതാമതിലിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറയുന്നു. ഇതൊക്കെയാണെങ്കിലും അവരെ തള്ളിപ്പറയാൻ ബി.ജെ.പി നേതൃത്വത്തിന് സാധിക്കുന്നില്ല. ശബരിമല അയ്യപ്പജ്യോതിയിൽ ബി.ഡി.ജെ.എസ് പങ്കെടുക്കാത്തതിൽ കാര്യമില്ലെന്നും അത് രാഷ്ട്രീയ പാർട്ടികളുടെ സമാഗമമായിരുന്നില്ലെന്നുമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള പ്രതികരിച്ചത്. അയ്യപ്പജ്യോതി എൻ.ഡി.എ ഔദ്യോഗികമായി തീരുമാനിച്ച പരിപാടിയല്ല.
മുന്നണി കൂടിയാലോചിച്ച് സംഘടിപ്പിക്കുന്ന പരിപാടികളിൽ ബി.ഡി.ജെ.എസ് പങ്കാളിയാവും. അയ്യപ്പജ്യോതിയിൽ പങ്കെടുക്കാത്തത് അവരുടെ ആഭ്യന്തരകാര്യമാണ്. അതേക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടത്. ബി.ഡി.ജെ.എസും എസ്.എൻ.ഡി.പി യോഗവും അവരുടേതായ തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമുള്ള സംഘടനകളാണ്. അയ്യപ്പജ്യോതിക്ക് ബി.ജെ.പി അങ്ങോട്ട് പിന്തുണയറിയിച്ച് പോയതാണെന്നുമായിരുന്നു പിള്ളയുടെ വിശദീകരണം.
എന്നാൽ ബി.ഡി.ജെ.എസ് ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പ് ഉൾപ്പെടെ വിഷയങ്ങളിൽ കൈക്കൊണ്ട നിലപാടിൽ ബി.ജെ.പിക്കുള്ളിൽ കടുത്ത അസംതൃപ്തിയുണ്ട്. മുന്നണിയുടെ ഭാഗമായി നിലകൊണ്ട് ബോർഡ്, കോർപേറഷൻ സ്ഥാനമാനങ്ങൾ കൈക്കലാക്കിയ ശേഷം മുന്നണിയെ വഞ്ചിക്കുന്ന നിലപാടാണ് അവർ കൈക്കൊള്ളുന്നതെന്നും എൻ.ഡി.എ യോഗം ഉടൻ വിളിച്ച് ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.