ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എക്ക് ഭൂരിപക്ഷം പ്രവചിക്കുന ്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ 23ന് വരാനിരിക്കുന്ന ഫലത്തിൽ ഉത്തർപ്ര ദേശും പശ്ചിമ ബംഗാളും നിർണായകമായി മാറി. ഇൗ രണ്ട് സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന് ന സീറ്റുകളാണ് 17ാം ലോക്സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ബി.ജെ.പിക്ക് നിർണായകമായിത് തീരുക. വിവിധ ഏജൻസികൾ നേരെ വിപരീതമായ ഫലങ്ങൾ പ്രവചിച്ചതാണ് ഇൗ സംസ്ഥാനങ്ങളെ വീണ്ടും പ്രവചനാതീതമാക്കിയത്.
യു.പിയിൽ 70നടുത്തുവരെ സീറ്റ് നേടി ബി.ജെ.പി തൂത്തുവാരുമെന്ന് ചില ഏജൻസികൾ പറയുേമ്പാഴാണ് മറ്റു ചില ഏജൻസികൾ 50 മുതൽ 60 വരെ സീറ്റുകളിൽ ബി.എസ്.പി-എസ്.പി സഖ്യത്തിന് ജയമുണ്ടാകുമെന്ന് പ്രവചിക്കുന്നത്. പശ്ചിമ ബംഗാളിൽ നാലു സീറ്റ് ചിലർ ബി.ജെ.പിക്ക് നൽകുേമ്പാൾ മറ്റു ചില ഏജൻസികൾ 22 സീറ്റുകളാണ് നൽകുന്നത്.
നിർണായകമായ ഇൗ രണ്ടു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോളുകളിലെ ഭീമമായ അന്തരം കേവല ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയുണ്ടാക്കിയ സാഹചര്യത്തിലാണ് തെലങ്കാനയിലെ ടി.ആർ.എസുമായും ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസുമായും ബി.ജെ.പി സഖ്യനീക്കങ്ങൾ ആരംഭിച്ചത്. സ്വന്തംനിലക്ക് 300 സീറ്റ് മറികടക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനിടയിലാണ് മറ്റു സഖ്യകക്ഷികളെകൂടി എൻ.ഡി.എയിൽ ചേർക്കുന്ന കാര്യം പാർട്ടി ആലോചിക്കുന്നത്.
ബംഗാളിൽ ബി.ജെ.പി മുന്നേറ്റത്തെക്കുറിച്ച പ്രവചനങ്ങൾ ശക്തമായി തള്ളിക്കളയുകയാണ് മമത ബാനർജി. വോട്ടുയന്ത്രത്തിൽ കൃത്രിമം കാണിച്ച് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് എക്സിറ്റ് പോൾ പ്രവചനങ്ങളെ അവർ കാണുന്നത്. മറുഭാഗത്ത് ബി.ജെ.പി ബംഗാളിൽ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്റൂമുകൾക്ക് കേന്ദ്രസേനയുടെ കാവൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘമാണ് ഇൗ ആവശ്യവുമായി കമീഷനെ കണ്ടത്.
സർവേ ഫലം പിൻവലിച്ച് ആക്സിസ്
ഇതിനകം വന്ന എക്സിറ്റ് പോളുകളുടെ വിശ്വാസ്യത സംബന്ധിച്ച സംശയങ്ങളേറ്റി ഇന്ത്യാ ടുഡേക്കുവേണ്ടി സർവേ നടത്തിയ ആക്സിസ് നേരേത്ത പ്രസിദ്ധീകരിച്ച സംസ്ഥാനങ്ങളിലെ സീറ്റ് തിരിച്ച എക്സിറ്റ് പോൾ ഫലം പിൻവലിച്ചു.
ഏജൻസി പല സീറ്റുകളിലും ജയിക്കുമെന്ന് പ്രവചിച്ച പാർട്ടി ആ സീറ്റുകളിൽ മത്സരിക്കുന്നില്ലെന്നും ചില സംസ്ഥാനങ്ങളിൽ മത്സരിക്കാത്ത പാർട്ടികളുടെ വോട്ട് വിഹിതം അവയുടെ പേരിൽ കാണിച്ചുവെന്നും പരാതികളുയർന്ന സാഹചര്യത്തിലാണ് പ്രസിദ്ധീകരിച്ച വിശദാംശങ്ങൾ എക്സിറ്റ് പോൾ നടത്തിയ ഏജൻസിതന്നെ പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.