ന്യൂഡൽഹി: ബിഹാർ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറിെനതിരെ എം.എൽ.എമാർ നിലപാട് ശക്തമാക്കിയതോടെ ഹൈകമാൻഡ് ഇടപെടലിന് സാധ്യതയേറി. ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനുവേണ്ടി കോൺഗ്രസ് എം.എൽ.എമാരെ ചാക്കിടാൻ ശ്രമിച്ചുവെന്ന ആരോപണം ഒരു വിഭാഗം എം.എൽ.എമാർതന്നെ പി.സി.സി പ്രസിഡൻറ് അശോക് ചൗധരിെക്കതിരെ ഉയർത്തിയിരുന്നു. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയെയും ഇക്കാര്യം അറിയിച്ചു.
ഹൈകമാൻഡ് എം.എൽ.എമാരെ കണ്ട് സംസാരിക്കുകയും ഇടപെടുകയും ചെയ്തതോടെയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം, ഒരു വിഭാഗം എം.എൽ.എമാർ തനിെക്കതിരെ ഗൂഢാലോചന നടത്തുകയാണെന്ന് അശോക് ചൗധരിയും ആരോപിച്ചു. പ്രശ്നം വഷളായ സാഹചര്യത്തിൽ വിഷയത്തിൽ കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി ഇടപെടുമെന്നാണ് സൂചന. ചൗധരിെക്കതിരെ ഗുരുതര ആരോപണം ഉയരുകയും എം.എൽ.എമാർ അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തതോടെ നടപടിയെടുക്കാതെ വഴിയില്ലെന്ന സാഹചര്യമാണ് ഹൈകമാൻഡിന് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.