തിരുവനന്തപുരം: ബി.ഡി.ജെ.എസ് എൻ.ഡി.എ മുന്നണി വിട്ടാൽ തടയേെണ്ടന്ന നിലപാടിൽ ബി.ജെ.പി കേന്ദ്ര,സംസ്ഥാന നേതൃത്വങ്ങൾ. പാലാ പ്രചാരണത്തിൽ സജീവമായിരുന്ന ബി.ഡി.ജെ.എസ് ഇനി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും തണുപ്പൻ മട്ടിലാണ്. പാലായിൽ ബി.ഡി.ജെ.എസ് വോട്ടുമറിച്ചെന്നും അതു തന്നെയാകും വരുന്ന തെരഞ്ഞെടുപ്പിലെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. ആ സാഹചര്യത്തിലാണ് മുന്നണി വിടുന്നെങ്കിൽ വിടേട്ടയെന്ന നിലപാടിൽ ബി.ജെ.പി എത്തിയത്. തുടർന്നാണ് അരൂരിൽ മത്സരിക്കുന്നില്ലെന്ന് ബി.ഡി.ജെ.എസ് നിലപാടെടുത്തപ്പോൾ കൂടുതൽ ചർച്ചക്ക് നിൽക്കാതെ സ്ഥാനാർഥിയെ രംഗത്തിറക്കിയതും.
വെള്ളാപ്പള്ളി നടേശെൻറ ഇഷ്ടപ്രകാരമാണ് ബി.ഡി.ജെ.എസ് പ്രവർത്തിക്കുന്നതെന്നാണ് ബി.ജെ.പി വിലയിരുത്തൽ. മുന്നണി മാറുന്നതിനു മുമ്പുള്ള തന്ത്രമാണ് ബി.ഡി.ജെ.എസിേൻറതെന്നാണ് സംശയിക്കുന്നത് .ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കാലത്താണ് വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് സമ്മർദതന്ത്രം പ്രയോഗിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ അത് കണ്ടു. എന്നാൽ, ഇനി സമ്മർദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് തീരുമാനം. എൽ.ഡി.എഫിലേക്ക് പോകാനുള്ള സാധ്യതയും ബി.ജെ.പി തള്ളുന്നില്ല.
എൻ.ഡി.എയിൽ തുടരുന്നതിനോട് ബി.ഡി.ജെ.എസിലും കടുത്ത അസംതൃപ്തിയുണ്ട്. ബി.ഡി.ജെ.എസ് ജന.സെക്രട്ടറി ടി.വി. ബാബുവിെൻറ ഫേസ്ബുക്കിൽ ഇത് വ്യക്തമാണ്. ‘ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ്’ അേദ്ദഹം ബി.ജെ.പി യോട് പറയുന്നത്. ഇൗ രീതിയിൽ മുന്നണിയിൽ തുടരുന്നതിനെയും വിമർശിക്കുന്നു. എന്നാൽ, എൻ.ഡി.എ വിട്ടാൽ എങ്ങോട്ട് പോകുമെന്ന ആശയക്കുഴപ്പവും ബി.ഡി.ജെ.എസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.