ബാരി: രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെക്കും കേന്ദ്ര സർക്കാറിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. രാജസ്ഥാനിലെ പാവപ്പെട്ട ജനവിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരുന്നതിൽ അഞ്ചു വർഷത്തെ ഭരണം പരാജയമാണെന്ന് രാഹുൽ ആരോപിച്ചു. രാജസ്ഥാൻ തെരഞ്ഞെടുപ്പിനു മന്നോടിയായുള്ള കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ.
യു.പി.എ സർക്കാറിെൻറ കാലത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടപ്പാക്കി, കാർഷിക കടങ്ങൾ എഴുതിത്തള്ളി, ആദിവാസി ബിൽ കൊണ്ടുവന്നു, സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷണം ഏർപ്പാടാക്കി. കൂടാതെ രാജസ്ഥാനിൽ മുൻമുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ജനങ്ങൾക്കായി സൗജന്യ മരുന്ന് പദ്ധതി നടപ്പിലാക്കി. എന്നാൽ കഴിഞ്ഞ നാലര വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും വസുന്ധര രാജെയും ജനങ്ങൾക്കായി എന്താണ് ചെയ്തതെന്നും രാഹുൽഗാന്ധി ചോദിച്ചു.
തെരഞ്ഞെടുപ്പിന് കേവലം ഒരു മാസം മാത്രം ബാക്കി നിൽക്കെ ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. അതിനായി എന്തിനാണ് ഇത്ര കാലം കാത്തു നിർത്തിയത്.? എല്ലാവരുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ വീതം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അത് ലഭിച്ച ആരെങ്കിലും ഉണ്ടോ എന്നും രാഹുൽ പരിഹസിച്ചു. ഒന്നിനു പുറകെ മറ്റൊന്നായി ബി.ജെ.പി കള്ളങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും രാഹുൽഗാന്ധി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.