ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ തോൽവി പിണഞ്ഞ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ നേതാക്കളാ യി പുതുമുഖങ്ങളെ അവരോധിച്ച് ബി.ജെ.പി. ഹിന്ദി ഹൃദയ ഭൂമിയായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛ ത്തിസ്ഗഡ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായിരുന്ന ശിവരാജ് സിങ് ചൗഹാൻ, വസുന്ധര രാെജ, രമൺസിങ് എന്നിവരെ ദേശീയ വൈസ് പ്രസിഡൻറുമാരായി നിയമിച്ച പാർട്ടി ഒാരോ സംസ്ഥാനത്തേയും ജാതി സമവാക്യം കൂടി കണക്കിലെടുത്താണ് പ്രതിപക്ഷ നേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്.
മധ്യപ്രദേശിൽ ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട ഗോപാൽ ഭാർഗവയാണ് പ്രതിപക്ഷ നേതാവ്. രാജസ്ഥാനിൽ വസുന്ധര രാജെ സർക്കാറിൽ രണ്ടാമനായിരുന്ന ഗുലാബ് ചന്ദ് കതാരിയക്കാണ് ചുമതല. കതാരിയയുടെ പേര് ആർ.എസ്.എസാണ് നിർദേശിച്ചത്. ഛത്തിസ്ഗഢിൽ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ധരംലാൽ കൗശികിനാണ് ചുമതല ഏൽപിക്കുന്നത്.
2003 മുതൽ മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ, ഉമാഭാരതി, ബാബുലാൽ ഗൗർ തുടങ്ങിയ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണ് ഭരണനേതൃത്വത്തിലുണ്ടായിരുന്നത്. പരമ്പരാഗതമായി ലഭിച്ചിരുന്ന സവർണ വിഭാഗത്തിെൻറ വോട്ട് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലേക്ക് പോയിരുന്നു. സാമ്പത്തിക സംവരണ ബിൽ കൊണ്ടുവന്നതിനോടൊപ്പം സവർണവിഭാഗത്തിൽപ്പെട്ടവരെ നേതൃനിരയിൽ എത്തിക്കുകയും കൂടി ചെയ്താൽ ലോക്സഭ തെരഞ്ഞെടുപ്പിൽ അവരുടെ വോട്ട് തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.