ന്യൂഡൽഹി: ബി.ജെ.പിയുടെ പ്രകടനപത്രിക തിങ്കളാഴ്ച പുറത്തിറക്കും. ‘ഒരുവട്ടം കൂടി മോ ദി സർക്കാർ’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ് രമന്ത്രി അരുൺ ജെയ്റ്റിലി മുദ്രാവാക്യവും പ്രചാരണ ഗാനവും പുറത്തിറക്കി.
40 ക്യാപ്റ്റന്‍മാരുള്ള ടീമല്ല, ഒറ്റ ക്യാപ്റ്റനുള്ള സർക്കാറാണ് വേണ്ടതെന്ന് പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് അരുൺ ജെയ്റ്റിലി പറഞ്ഞു. ഒരിക്കൽകൂടി മോദിയെന്ന പ്രധാന മുദ്രാവാക്യത്തോടൊപ്പം പ്രവർത്തിക്കുന്ന സർക്കാർ, സത്യസന്ധതയുള്ള സർക്കാർ, വലിയ തീരുമാനങ്ങളെടുക്കുന്ന സർക്കാർ എന്നീ മൂന്ന് ഉപപ്രമേയങ്ങളിലും പ്രചാരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.