മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി ഇതര സർക്കാറുണ്ടാക്കാൻ ശിവസേന, എൻ.സി.പി, കോൺഗ്രസ് പ ാർട്ടികൾ കൈകോർക്കുമ്പോൾ സംസ്ഥാനത്തെ 27 കോർപറേഷനുകളിലും അതിെൻറ പ്രതിഫലനമു ണ്ടാകും. വെള്ളിയാഴ്ച കോർപറേഷനുകളിൽ മേയർ തെരഞ്ഞെടുപ്പ് നടക്കുകയാണ്.
പുതിയ രാഷ്ട്രീയ സാഹചര്യം ബി.ജെ.പിയെ സാരമായി ബാധിക്കും. 12 കോർപറേഷനുകൾ ബി.ജെ.പി തനിച്ച് ഭരിക്കുന്നവയാണ്. ശിവസേന മുംബൈ അടക്കം രണ്ടിടത്ത് നേരിട്ടും നാലിടത്ത് ബി.ജെ.പിയുമായി ചേർന്നും ഭരിക്കുന്നു. കോൺഗ്രസ് രണ്ടും എൻ.സി.പി ഒന്നും ഇരുവരും ചേർന്ന് അഞ്ചും നഗരസഭകളാണ് ഭരിക്കുന്നത്.
2017ലാണ് നഗരസഭ തെരഞ്ഞെടുപ്പ് നടന്നത്. നറുക്കെടുപ്പിലൂടെയാണ് മേയർ പദവി പൊതുവിഭാഗത്തിനോ സംവരണ വിഭാഗത്തിനോ വനിതകൾക്കോ എന്ന് തീരുമാനിക്കുക. രണ്ടര വർഷത്തിൽ നറുക്കെടുപ്പുണ്ടാകും. ഇത്തവണ രണ്ടാംഘട്ടം പൊതുവിഭാഗത്തിനാണ്. പുതിയ സാഹചര്യത്തിൽ സേന ഭരിക്കുന്ന മുംബൈയും ബി.ജെ.പി ഭരിക്കുന്ന നാസികുമാണ് ശ്രദ്ധയാകർഷിക്കുന്നത്. 30 കോർപറേറ്റർമാരുള്ള കോൺഗ്രസിെൻറ പിന്തുണ ഉണ്ടെങ്കിൽ മുംബൈയിൽ 94 പേരുള്ള സേനക്ക് മേയർപദവി നിലനിർത്താം.
81 പേരുള്ള ബി.ജെ.പി മേയർപദവിക്ക് ശ്രമിക്കില്ലെന്നാണ് സൂചന. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ 50 ശതമാനത്തിലേറെ കോർപറേറ്റർമാരുണ്ടായിരുന്ന ബി.ജെ.പിക്ക്, സേന കൈവിട്ടതോടെ നാസികിൽ മേയർപദവി നിലനിർത്തുക എളുപ്പമല്ല. 14 കോർപറേറ്റർമാരുടെ പിന്തുണയുള്ള ബി.ജെ.പി ജില്ല നേതാവ് പാർട്ടിവിട്ട് ശിവസേനക്കൊപ്പമാണ്. ബി.ജെ.പിക്കെതിരെ മറ്റ് കക്ഷികളെല്ലാം ഒന്നിക്കുകയും ചെയ്യുന്നു. സേന തങ്ങളുടെ നഗരസഭാംഗങ്ങളെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.