അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇ.വി.എം) കൃത്രിമത്തിന് സാധ്യതയുള്ളതിനാൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് സമാജ്വാദി പാർട്ടി നേതാവും മുൻ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ആവശ്യെപ്പട്ടു. ഉത്തർപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച സ്ഥലങ്ങളിൽ ബി.ജെ.പി ജയിക്കുകയും ബാലറ്റ് പേപ്പറിൽ വോട്ടു ചെയ്ത സ്ഥലങ്ങളിൽ അവർക്ക് കനത്ത തിരിച്ചടി നേരിട്ടതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യന്ത്രത്തിൽ പോരായ്മയുണ്ടായേക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തന്നെ വ്യക്തമാക്കിയിരുന്നു. യു.പിയിലെ കാൺപുർ ഉൾപ്പെടെ പലസ്ഥലങ്ങളിലും മറ്റ് പാർട്ടികൾക്ക് വോട്ടുചെയ്തവരുടെ വോട്ടുകൾ ബി.ജെ.പിക്കാണ് ലഭിച്ചത്. ചിലയിടത്ത് സ്വതന്ത്ര സ്ഥാനാർഥികൾക്ക് ഒറ്റ വോട്ടും ലഭിച്ചില്ല. സ്ഥാനാർഥികളുടെയും കുടുംബാംഗങ്ങളുടെയും വോട്ട് എവിടെ പോയെന്ന് അദ്ദേഹം ചോദിച്ചു. യന്ത്രത്തിലെ ക്രമക്കേടാണ് ഇത് സൂചിപ്പിക്കുന്നത്. നീതിപൂർവവും സുതാര്യവുമായ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.