തിരുവനന്തപുരം: പ്രവചനങ്ങളും മോദി വിരുദ്ധ വികാരവും സംസ്ഥാനത്ത് തിരിച്ചടിയായെ ന്ന് ബി.ജെ.പിയുടെ പ്രാഥമിക വിലയിരുത്തൽ. വിശദ അവലോകനയോഗം അടുത്തയാഴ്ച ചേരും. തിരു വനന്തപുരത്തെ പരാജയം പ്രത്യേകം വിലയിരുത്തും. സ്ഥാനാർഥി നിർണയത്തിലുണ്ടായ ആശയക്ക ുഴപ്പവും തർക്കങ്ങളും പ്രഖ്യാപനം വൈകിയതും പത്തനംതിട്ട, തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിച്ചു. തിരുവനന്തപുരത്തിന് അധിക പ്രാധാന്യം നൽകിയതിനാൽ മറ്റ് പല മണ്ഡലങ്ങളിലും മതിയായ ശ്രദ്ധയുണ്ടായില്ല. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി പല മണ്ഡലങ്ങളിലും ആർ.എസ്.എസ് നേതാക്കൾക്കാണ് ചുമതല നൽകിയിരുന്നത്. പ്രചാരണരംഗത്തെ അവരുടെ പരിചയക്കുറവ് പ്രകടമായി.
ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന കണക്കെടുപ്പും പാളി. മോദി വിരുദ്ധ വികാരത്തിനൊപ്പം ന്യൂനപക്ഷങ്ങൾക്കിടയിൽ സി.പി.എമ്മിെൻറ നേതൃത്വത്തിൽ ഇടതുപക്ഷം നടത്തിയ പ്രചാരണങ്ങളും എൻ.ഡി.എക്ക് വിരുദ്ധമായി. മോദിയെയും എൻ.ഡി.എയെയും അധികാരത്തിൽനിന്ന് മാറ്റിനിർത്തണമെന്നും വീണ്ടും എൻ.ഡി.എ അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾക്ക് തിരിച്ചടിയാകുമെന്നുമുള്ള പ്രചാരണം ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്ലിം വോട്ട് ഏകീകരണത്തിന് കാരണമായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സർക്കാർ വരുമെന്ന പ്രചാരണവും വലിയൊരു വിഭാഗം വിശ്വസിച്ചു. അത് വിശ്വാസത്തിലെടുത്ത ന്യൂനപക്ഷം കൂട്ടത്തോടെ വോട്ട് ചെയ്തതും വിശ്വാസി സമൂഹത്തിൽ ഒരു വിഭാഗം വോട്ട് ലഭിച്ചതുമാണ് യു.ഡി.എഫിന് അനുകൂലമായത്.
തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകളുടെ വലിയ ഏകീകരണമുണ്ടായി. പ്രത്യേകിച്ച് തിരുവനന്തപുരത്ത്. മുൻ കാലങ്ങളിലൊന്നും വോെട്ടടുപ്പിൽ പെങ്കടുക്കാതിരുന്ന മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ഇവിടെ ഇക്കുറി സജീവമായി പെങ്കടുത്തു. അതാണ് തിരുവനന്തപുരം, കഴക്കൂട്ടം, കോവളം മണ്ഡലങ്ങളിൽ പ്രകടമായത്. ഒപ്പം വട്ടിയൂർക്കാവ്, നേമം, പാറശ്ശാല മണ്ഡലങ്ങളിൽ വിശ്വാസികളുടെയും എൻ.എസ്.എസ്, എസ്.എൻ.ഡി.പി വോട്ടുകളും യു.ഡി.എഫിന് അനുകൂലമായി.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ 40 ശതമാനത്തോളം വോട്ട് നേടി വിജയിക്കുമെന്ന രണ്ട് പ്രധാന ചാനലുകളുടെ പ്രീപോൾ ഫലങ്ങളും തിരിച്ചടിയായി. അതാണ് വോട്ടുകളിൽ പ്രകടമായത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഡ് നേടിയ കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ പിന്നാക്കം പോയതും നേമത്ത് വോട്ടുകളിൽ വൻകുറവുണ്ടായതും പരാജയത്തിെൻറ ആഘാതം കൂട്ടി. പത്തനംതിട്ടയിലും തൃശൂരിലും ന്യൂനപക്ഷ വോട്ട് ഏകീകരണമുണ്ടായി. തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനും നേടിയ വോട്ടുകൾ പാർട്ടിക്കുള്ള അംഗീകാരമായാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.