വേനലിനെ വെല്ലുന്ന മത്സരചൂടിലാണ് ചാലക്കുടി. അങ്കച്ചുവടുകളുമായി ഇടതിെൻറ ഇന്ന സെൻറും യു.ഡി.എഫിെൻറ ബെന്നി ബഹനാനും മുന്നേറുേമ്പാൾ ശക്തമായ പോരാട്ടത്തിനാണ് മണ്ഡലം സാക്ഷിയാവുന്നത്. എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി ജനറൽ സെക്രട്ടറി എ.എൻ. രാധാകൃ ഷ്ണനും കളത്തിലുണ്ട്. നേരത്തെ സ്ഥാനാർഥിയെ ഇറക്കി ഗോദയിൽ ആദ്യം ആധിപത്യം നേടിയത് ഇടതുപക്ഷം. വൈകിെയത്തിയെങ്കിലും സൗഹൃദസന്ദർശനങ്ങളും കൺവെൻഷനുകളും വേഗത്തിലാക ്കാൻ കഴിഞ്ഞു യു.ഡി.എഫിന്. ആദ്യഘട്ട മണ്ഡല പര്യടനം ബി.ജെ.പിയും പൂർത്തിയാക്കിക്കഴിഞ ്ഞു. ക്രൈസ്തവ, ഈഴവ മുൻതൂക്കമുള്ള മണ്ഡലത്തിൽ വിജയം നിശ്ചയിക്കുന്നതിൽ നായർ, മുസ്ലിം വിഭാഗങ്ങളുടെ പങ്കും നിർണായകമാണ്.
സി.പി.എമ്മിെൻറ തെരഞ്ഞെടുപ്പ് പരീക്ഷണശാല യായതിനാൽ സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്ന് കൂടിയാണ് ചാലക്കുടി. 2014ൽ ഇന്നസെൻറിനെ മത്സരിപ്പിച്ചതായിരുന്നു പ്രത്യേകത. ഇത്തവണ കീഴ്ഘടകങ്ങളിൽ നിന്നുയർന്ന വിയോജിപ്പിനെ തള്ളി സംസ്ഥാന നേതൃത്വത്തിെൻറ നിർദേശപ്രകാരമാണ് ഇന്നസെൻറ് മത്സരിക്കുന്നത്. രണ്ടാമൂഴത്തിൽ വിജയം ഇന്നസെൻറിന് അനിവാര്യമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പ്രചാരണ പരിപാടികൾ നിരീക്ഷിക്കുന്നതിനാൽ പരാജയത്തിെൻറ തിരിച്ചടി നേരിടേണ്ടി വരിക മുഖ്യമന്ത്രിക്കുകൂടിയാണ്. അതുകൊണ്ട് തന്നെ ഇടത് ക്യാമ്പുകൾ സജീവമാണ്. കഴിഞ്ഞ തവണ രാഷ്ട്രീയക്കാരൻ അല്ലാത്ത സിനിമാനടനെ ഇറക്കികളിച്ചതിൽ 13,884 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസിനോട് ചായ്വുള്ള മണ്ഡലത്തിൽ ലോനപ്പൻ നമ്പാടന് സമാനം ഇന്നസെൻറിന് അവസരം ഒരുക്കുകയാണ് പാർട്ടി. ബേബിജോൺ മാഷ് അടക്കം വമ്പന്മാരാണ് സംസ്ഥാനസമിതിയിൽ ഇന്നസെൻറിനായി വാദിച്ചവർ. അതുകൊണ്ട് തന്നെ ഒന്നും കാണാതെ സി.പി.എം കുളത്തിൽ ചാടില്ലെന്ന നിലപാടാണ് രാഷ്ട്രീയ നിരീക്ഷകർക്കുള്ളത്.
1750 കോടിയുടെ എം.പി ഫണ്ടിെൻറ റെക്കോഡ് വേഗത്തിലുള്ള വിനിയോഗമാണ് പ്രധാനമായും വികസന നേട്ടമായി അവതരിപ്പിക്കുന്നത്. എൻ.എസ്.എസ് ആസ്ഥാനത്തേക്ക് വോട്ട് തേടി പോവില്ലെന്ന ഇന്നസെൻറിെൻറ വിവാദ പരാമർശത്തിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തിയുണ്ട്.
നഷ്ടമായ സീറ്റ് തിരിച്ചുപടിക്കുകയെന്ന ഉത്തരവാദിത്തമാണ് യു.ഡി.എഫ് കൺവീനറും ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും കൂടിയായ ബെന്നി ബഹനാനെ സ്ഥാനാർഥിയാക്കിയതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിൽ തന്നെയുള്ളയാളെന്ന പ്രത്യേകതയും പ്രദേശത്തെ വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗപ്പെടുത്തി മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട് അരങ്ങേറ്റം കൂടുതൽ ആത്മവിശ്വാസത്തോടെ മുേന്നറാനുള്ള ഉൗർജമാണ് യു.ഡി.എഫ് ക്യാമ്പിന് നൽകുന്നത്.
ബി.ജെ.പി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ മണ്ഡലത്തിൽ എത്തുന്നതിന് മുേമ്പ ബൂത്ത് കൺവെൻഷനുകളും കുടുംബയോഗങ്ങളും പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ തവണ 92,848 വോട്ടാണ് ബി.ജെ.പി നേടിയത്. ശബരിമല യുവതി പ്രവേശന വിവാദത്തിൽ പ്രതിഷേധം ശക്തമായ പ്രദേശം കൂടിയായിരുന്നു മണ്ഡലമുൾപ്പെടുന്ന കൊടുങ്ങല്ലൂരടക്കമുള്ളത്. ഇത് അനുകൂലമാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. എസ്.എൻ.ഡി.പി വോട്ടുകൾ നിർണായകമാവുന്ന ഇവിെട വനിതാമതിലിൽ പങ്കെടുത്തതിന് വെള്ളാപ്പള്ളി നടേശെൻറയും, വനിത സംഘം സെക്രട്ടറി സംഗീത വിശ്വനാഥെൻറയും കോലം കത്തിച്ച ഹിന്ദുസംഘടനകളുടെ നടപടിയിൽ എസ്.എൻ.ഡി.പി യോഗം അണികളിൽ അമർഷമുണ്ടായിരുന്നു. ഇത് വോട്ടുകളിൽ പ്രതിഫലിക്കില്ലെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.
യു.ഡി.എഫിന് എതിരെ പറയാൻ ഒന്നുമില്ലെന്നും പൂർണ ശുഭാപ്തിവിശ്വാസത്തിലാണ് പ്രചാരണം മുന്നേറുന്നെതന്നും ചാലക്കുടി ലോക്സഭ യു.ഡി.എഫ് ചെയർമാൻ പി.ജെ. ജോയ് പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കുന്നത് യു.ഡി.എഫ് ക്യാമ്പിന് വൻ ആത്മവിശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രൂപ്പുതർക്കങ്ങളില്ലാതെയാണ് പ്രചാരണം മുന്നേറുന്നത്. യു.ഡി.എഫ് കൺവീനർ എന്ന നിലയിലെ പ്രവർത്തനം സ്ഥാനാർഥിക്ക് ഗുണംചെയ്യും.
നോട്ടുനിരോധവും അശാസ്ത്രീയ ജി.എസ്.ടിയും അടക്കം കേന്ദ്ര സർക്കാറിന് എതിരായ ജനവികാരം കോൺഗ്രസിന് അനുകൂലമാണ്. സി.പി.എമ്മിെൻറ കൊലപാതക രാഷ്ട്രീയവും പ്രളയ പുനർനിർമാണ പ്രശ്നങ്ങളും ശബരിമല വിഷയവും ജനത്തെ ബോധ്യപ്പെടുത്തിയാണ് വോട്ടുതേടുന്നത്. കഴിഞ്ഞതവണ സിനിമ പരിവേഷത്തിലാണ് എത്തിയതെങ്കിൽ ഇക്കുറി വികസന നായകനായി എത്തുന്നതിനാൽ ഇന്നസെൻറിെൻറ ഭൂരിപക്ഷം വർധിക്കുമെന്ന് ചാലക്കുടി ലോക്സഭ എൽ.ഡി.എഫ് ചെയർമാൻ കെ.കെ. അഷറഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.