ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ ഉപെതരഞ്ഞെടുപ്പിെൻറ പരസ്യപ്രചാരണം അവസാന മണിക്കൂറുകളിലേക്ക് അടുക്കുേമ്പാൾ മൂന്ന് മുന്നണിയും വിജയം ഉറപ്പിക്കാനുള്ള നെേട്ടാട്ടത്തിൽ. ഇൗ മാസം 28ന് നടക്കുന്ന വോെട്ടടുപ്പിെൻറ പരസ്യപ്രചാരണം ശനിയാഴ്ച വൈകീട്ട് ആറിനാണ് അവസാനിക്കുന്നത്. 1,99,340 വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിലുള്ളത്. 2016ൽ 74.36 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. അന്ന് 1,95,493 വോട്ടർമാരിൽ 1,45,363 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. സംസ്ഥാനത്തെ പോളിങ് ശതമാനം ചെങ്ങന്നൂരിെനക്കാൾ ഉയർന്നതായിരുന്നു- 77.35. ജില്ലയിലാകെട്ട 80.03 ശതമാനവും. നാട്ടിെല എല്ലാ വോട്ടർമാെരയും ബൂത്തിലെത്തിക്കാൻ മുന്നണികൾ ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. കാലാവസ്ഥകൂടി അനുകൂലമായാൽ പോളിങ് ശതമാനം ഉയരുമെന്നാണ് സൂചന.
7983 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ െക.കെ. രാമചന്ദ്രൻ നായർ 2016ൽ വിജയിച്ചത്. കടുത്ത ത്രികോണ മത്സരത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. രാമചന്ദ്രൻ നായർക്ക് 52,880, യു.ഡി.എഫ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥിന് 44,897, ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളക്ക് 42,682 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. കോൺഗ്രസ് െറബലായി മത്സരിച്ച ശോഭന ജോർജിന് 3966 വോട്ട് ലഭിച്ചു. ശോഭനയുടെ സ്ഥാനാർഥിത്വമാണ് വിഷ്ണുനാഥിെൻറ പരാജയത്തിന് വഴിയൊരുക്കിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇക്കുറി എൽ.ഡി.എഫ് പ്രചാരണ പരിപാടികളിൽ സജീവസാന്നിധ്യമാണ് ശോഭന. 2016ൽ അലക്സിന് (ബി.എസ്.പി) 483ഉം ഇ.ടി. ശശിക്ക് (സ്വത.) 247ഉം വോട്ടുകൾ ലഭിച്ചു. വീറും വാശിയുമേറിയ ഇൗ തെരഞ്ഞെടുപ്പിൽ ആരുവിജയിച്ചാലും ഭൂരിപക്ഷം ഉയർന്നതായിരിക്കില്ലെന്നാണ് വിലയിരുത്തുന്നത്. കൈ ചിഹ്നത്തിൽ കോൺഗ്രസിലെ ഡി. വിജയകുമാർ, താമര ചിഹ്നത്തിൽ പി.എസ്. ശ്രീധരൻ പിള്ള, ചുറ്റിക അരിവാൾ നക്ഷത്രത്തിൽ സജി ചെറിയാൻ എന്നിവരാണ് മത്സര രംഗത്തെ പ്രമുഖർ. രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥി ജിജി പുന്തല (കൈപമ്പ്), സോഷ്യലിസ്റ്റ് യൂനിറ്റി സെൻറർ ഒാഫ് ഇന്ത്യ കമ്യൂണിസ്റ്റ് സ്ഥാനാർഥി മധു ചെങ്ങന്നൂർ (ബാറ്ററി ടോർച്ച്), ആം ആദ്മി പാർട്ടി സ്ഥാനാർഥി രാജീവ് പള്ളത്ത് (തൊപ്പി) എന്നിവരും പ്രചാരണരംഗത്ത് സജീവമാണ്.
അംബേദ്കറേറ്റ് പാർട്ടി ഒാഫ് ഇന്ത്യ സ്ഥാനാർഥി സുഭാഷ് നാഗ(കോട്ട്), ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർഥി ശിവപ്രസാദ് ഗാന്ധി(തേങ്ങ), മുന്നാക്ക സമുദായ െഎക്യമുന്നണി സ്ഥാനാർഥി ടി.കെ. സോമശേഖര വാര്യർ, വിശ്വകർമ കോഒാഡിനേഷൻ കമ്മിറ്റി സ്ഥാനാർഥി ടി. മോഹനൻ ആചാരി (നെക്േലസ്), സെക്കുലർ നാഷനൽ ദ്രാവിഡ പാർട്ടി സ്ഥാനാർഥി സ്വാമി സുഖാകാശ സരസ്വതി(ടെലിഫോൺ) എന്നിവരും മണ്ഡലത്തിൽ സജീവമാണ്. സ്വതന്ത്രരായി അജി എം. ചാലക്കേരി (ടി.വി), ഉണ്ണി കാർത്തികേയൻ(കുടം),എം.സി. ജയലാൽ(മോതിരം) മുരളി നാഗ (മെഴുകുതിരി), എം.കെ. ഷാജി (വിസിൽ) എന്നിവരും മത്സര രംഗത്തുണ്ട്്. പഴവർഗങ്ങൾ അടങ്ങിയ കൂട് ചിഹ്നത്തിൽ മത്സരിക്കുന്ന ശ്രീധരൻ പിള്ളയാകെട്ട ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയുടെ അപരനാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.