േകാട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ പിന്തുണയെച്ചൊല്ലി കേരള കോൺഗ്രസ്^എമ്മിൽ ഭിന്നതയില്ലെന്ന് മോൻസ് ജോസഫ് എം.എൽ.എ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കണമെന്ന് പാർട്ടി യോഗത്തിൽ ചർച്ചനടത്തി. തുടർന്ന് ഉപസമിതിക്ക് രൂപം നൽകാൻ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ഉപസമിതി ചർച്ചചെയ്ത് ആെര പിന്തുണക്കണമെന്ന് ഉടൻ തീരുമാനിക്കും. എം.പിമാരും എം.എൽ.എമാരും മുതിർന്ന നേതാക്കളും ഉൾപ്പെട്ടതാണ് സമിതി. സാഹചര്യങ്ങളെല്ലാം പരിഗണിച്ച് മികച്ച തീരുമാനത്തിലെത്തും. വാർത്തസമ്മേളനത്തിൽനിന്ന് വിട്ടുനിന്നത് ഭിന്നതമൂലമല്ല. സ്റ്റിയറിങ് കമ്മിറ്റിയിൽ ജനാധിപത്യപരമായ ചർച്ചകളാണ് നടന്നത്. പൊതുതെരഞ്ഞെടുപ്പിന് മുമ്പാകും മുന്നണി പ്രവേശനത്തിൽ തീരുമാനമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.