ചെങ്ങന്നൂർ: സജി ചെറിയാന്‍റെ പത്രിക സ്വീകരിച്ചതിനെതിരെ ഹരജി

കൊച്ചി: ശരിയായ സ്വത്ത്​ വിവരം വെളിപ്പെടുത്താതെ സത്യവാങ്​മൂലം സമർപ്പിച്ച ചെങ്ങന്നൂരിലെ ഇടത്​ സ്ഥാനാർഥി സജി ചെറിയാ​​​െൻറ നാമനിർദേശ പത്രിക സാധുവല്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹരജി. ​സ്വത്ത്​ വിവരവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ തെറ്റുണ്ടെന്നാരോപിച്ച്​ കണ്ണൂർ ഇരിട്ടി സ്വദേശി എ.കെ. ഷാജിയാണ്​ ഹരജി നൽകിയത്​.

സർവിസ് സഹകരണ ബാങ്കി​​​െൻറ പത്ത് രൂപയുടെ ഒാഹരി വിവരം പോലും പത്രികയ്ക്കൊപ്പമുള്ള സ്വത്ത്​ വിവരത്തിൽ  വെളിപ്പെടുത്തിയ സജി ചെറിയാൻ ആലപ്പി റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിയിലെ ഒാഹരി വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന്​ ഹരജിയിൽ പറയുന്നു.  

ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ടേണിങ്​ ഒാഫിസർക്ക് പരാതി നൽകിയെങ്കിലും സൂക്ഷ്മ പരിശോധന സമയത്ത് പരിഗണിച്ചില്ല. സജി ചെറിയാ​​​െൻറ പത്രിക സ്വീകരിക്കുകയും ചെയ്​തു. ഇൗ സാഹചര്യത്തിൽ സജി ചെറിയാ​​​െൻറ നാമനിർദേശ പത്രിക സാധുവല്ലെന്ന്​ പ്രഖ്യാപിക്കണമെന്നും തള്ളാൻ നിർദേശിക്കണമെന്ന​ുമാവശ്യപ്പെട്ടാണ്​ ഹരജി.

Tags:    
News Summary - Chengannur by Election: Petition Against LDF Candidate Saji Cherian -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.