ആലപ്പുഴ: കർണാടകയിൽ ആടിയുലഞ്ഞ് ദേശീയ രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ ചെങ്ങന്നൂരിൽ വരുംദിവസങ്ങളിൽ തലയെടുപ്പുള്ള നേതാക്കളെ അവതരിപ്പിക്കാനുള്ള മത്സരത്തിലാണ് മുന്നണികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രചാരണത്തിന് എത്തുമെന്നത് അഭ്യൂഹം മാത്രമായി ചുരുങ്ങി. വി.എസ്. അച്യുതാനന്ദൻ ഞായർ, തിങ്കൾ ദിവസങ്ങളിൽ മണ്ഡലത്തിലുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും അടുത്തയാഴ്ച മണ്ഡലത്തിൽ സജീവമാവും.
മന്ത്രിമാരായ എം.എം. മണി, ജി. സുധാകരൻ, ടി.എം. തോമസ് ഐസക്, മാത്യു ടി. തോമസ്, ഡോ. കെ.ടി. ജലീൽ, എ.സി. മൊയ്തീൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പി. തിലോത്തമൻ, ജെ. മെഴ്സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരൻ എന്നിവരും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇ.പി. ജയരാൻ, പി.കെ. ശ്രീമതി, സി.എസ്. സുജാത, പി. സതീദേവി, എം. വിജയകുമാർ എന്നിവരുൾെപ്പടെയുള്ള നേതാക്കൾ മണ്ഡലത്തിൽ പ്രവർത്തിക്കുന്നുണ്ട്.
എ.കെ. ആൻറണി 23, 24 തീയതികളിൽ മണ്ഡലത്തിൽ പ്രചാരണത്തിനെത്തും. ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.ഡി. സതീശൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രഫ. പി.ജെ. കുര്യൻ, വി.എസ്. ശിവകുമാർ, വി.ടി. ബലറാം, അടൂർ പ്രകാശ്, കെ.പി. അനിൽകുമാർ, ഡീൻ കുര്യാക്കോസ്, കെ.എസ്. ശബരീനാഥ്, പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്, ഇ.ടി. മുഹമ്മദ് ബഷീർ, ലതിക സുഭാഷ് തുടങ്ങി യു.ഡി.എഫിെൻറ വലിയ നേതൃനിരതന്നെ മണ്ഡലത്തിലുണ്ട്.
എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളക്കുവേണ്ടി കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം മണ്ഡലത്തിൽ വിപുലമായ പ്രചാരണ പരിപാടിയാണ് നടത്തിവരുന്നത്. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ മണ്ഡലത്തിൽ എത്തുന്നുണ്ട്. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ 24, 25 തീയതികളിൽ ചെങ്ങന്നൂരിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.