ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ പാഷാണം വർക്കിയുടെ റോളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് ചെല്ലുമ്പോൾ വിശ്വാസിയാകുന്ന മുഖ്യമന്ത്രി കോന്നിയിലും അരൂരിലും വട്ടിയൂർക്കാവിലും ചെല്ലുമ്പോൾ നവോത്ഥാന നായകനാവുകയാണ്. ഈ വേഷംകെട്ടലിലൂടെ മുഖ്യമന്ത്രി ജനത്തെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
മഞ്ചേശ്വരത്ത് പറയുന്ന കാര്യം മുഖ്യമന്ത്രി വട്ടിയൂർക്കാവിൽ പറയുന്നില്ല. ശബരിമല വിഷയത്തിൽ ഇടതുമുന്നണിയുടെ നിലപാട് തെരഞ്ഞെടുപ്പിൽ പറയാൻ എന്തുകൊണ്ട് മടിക്കുന്നു. താനല്ല, മുഖ്യമന്ത്രിയാണ് വർഗീയത പറയുന്നത്. കപടവേഷങ്ങൾ അദ്ദേഹം അഴിച്ചുവെക്കണം. ഇതെല്ലാം ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്.
യു.ഡി.എഫ് എല്ലാ വിശ്വാസി വിഭാഗങ്ങൾക്കുമൊപ്പമാണ്. ഈ നിലപാടിൽ വെള്ളം ചേർക്കാൻ യു.ഡി.എഫ് തയാറല്ലെന്നും ചെന്നിത്തല പറഞ്ഞു. അരൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്‍റെ പ്രചാരണ പദയാത്രയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.