കോണ്‍ഗ്രസിലെ കലഹം: ചെന്നിത്തല-ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച വിജയിച്ചില്ല

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിജയിച്ചില്ല. എന്നാല്‍, അടുത്ത യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ട്.
ജനുവരി മൂന്നിന് യു.ഡി.എഫ് യോഗം ചേരുന്ന സാഹചര്യത്തിലാണ് ചെന്നിത്തല വ്യാഴാഴ്ച വൈകീട്ടോടെ എം.എല്‍.എ ഹോസ്റ്റലിലെ മുറിയിലത്തെി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കാന്‍ ചെന്നിത്തല ആവുന്നത്ര ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനത്തോടെ പാര്‍ട്ടിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി അടുത്ത യു.ഡി.എഫ് യോഗത്തില്‍ പങ്കെടുത്തില്ളെങ്കില്‍ വലിയ തിരിച്ചടിയാകും. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടില്ളെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ട്. അതേസമയം, കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേരാന്‍ അനുയോജ്യമായ തീയതി സംബന്ധിച്ച തീരുമാനമറിയിക്കാനോ പങ്കെടുക്കുമെന്ന ഉറപ്പ് നല്‍കാനോ അദ്ദേഹം തയാറായില്ല. പാര്‍ട്ടിയിലെ പോരില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനുമായി ഇനി അനുരജ്ഞനം വേണ്ടെന്ന വികാരമാണ് എ ഗ്രൂപ്പിന്. പാര്‍ട്ടിക്ക് ദോഷംചെയ്യുംവിധം തെരുവില്‍വരെയത്തെിയ സംഭവങ്ങള്‍ക്ക് കാരണക്കാരന്‍ സുധീരനാണെന്നാണ് അവരുടെ വിമര്‍ശനം.

സമരരംഗത്ത് പാര്‍ട്ടി കൂടുതല്‍ സജീവമാകണമെന്ന അര്‍ഥത്തില്‍ കെ. മുരളീധരന്‍ നടത്തിയ അഭിപ്രായത്തെ സ്വയംവിമര്‍ശനമായി കാണുന്നതിനുപകരം രാജ്മോഹന്‍ ഉണ്ണിത്താനെ രംഗത്തിറക്കി പാര്‍ട്ടിയിലെ സൗഹൃദാന്തരീക്ഷം സുധീരന്‍ കലുഷിതമാക്കി. സോളാര്‍ വിഷയവുമായി ബന്ധപ്പെടുത്തി ഉമ്മന്‍ ചാണ്ടിയുടെയും കുടുംബത്തിന്‍െറയും പേര് ഉണ്ണിത്താന്‍ വലിച്ചിഴച്ചത് ബോധപൂര്‍വമാണെന്നും എ ഗ്രൂപ് വിലയിരുത്തുന്നു. ഉണ്ണിത്താന്‍െറ പരാമര്‍ശങ്ങളാണ് കൈയാങ്കളിയിലേക്കുവരെ കാര്യങ്ങളത്തെിച്ചത്. എന്നിട്ടും ഉണ്ണിത്താന്‍െറ പരാമര്‍ശങ്ങള്‍ തള്ളിക്കളയാന്‍ സുധീരന്‍ തയാറായില്ല. ഉണ്ണിത്താനെതിരായ കൈയേറ്റശ്രമത്തെ അപലപിക്കുമ്പോഴും അതിനിടയാക്കിയത് അദ്ദേഹത്തിന്‍െറ വാക്കുകളാണെന്ന നിലപാടിലാണ് എ പക്ഷം.

ഉണ്ണിത്താനെ രംഗത്തിറക്കി ചരടുവലിച്ചത് സുധീരനാണെന്ന് എ ഗ്രൂപ് വിശ്വസിക്കുന്നു. മുരളീധരനും ഇതേനിലപാടിലാണ്. പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്താന്‍ ഏറ്റവുംകൂടുതല്‍ ഉത്തരവാദത്തമുള്ള കെ.പി.സി.സി പ്രസിഡന്‍റ് മറിച്ചൊരു സമീപനം സ്വീകരിച്ചെന്ന് ഹൈകമാന്‍ഡിനെ അറിയിക്കാനാണ് എ പക്ഷം ഒരുങ്ങുന്നത്.

Tags:    
News Summary - chennithala meet oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.