റായ്പുർ: ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അന്തിമ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഗുർമുഖ് സിങ് ഹോറ എം.എൽ.എ, തംറദ്വാജ് സാഹു എം.പി, പ്രശസ്ത ഛത്തിസ്ഗഢ് ഗായിക മംത ചന്ദ്രാകർ എന്നിവർ ഉൾപ്പെടെ 19 സ്ഥാനാർഥികളാണ് പാർട്ടിയുടെ അഞ്ചാമത്തെയും അവസാനത്തെയും ലിസ്റ്റിൽ ഇടംപിടിച്ചത്. ഇതോടെ 90 സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർഥികളായി.
നേരത്തെ ദുർഗ് റൂറൽ സീറ്റിൽ പ്രഖ്യാപിച്ച പ്രതിമ ചന്ദ്രാകറെ മാറ്റിയാണ് തംറദ്വാജ് സാഹുവിന് സീറ്റ് നൽകിയത്. അതേസമയം, മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ ഭാര്യയും കോട്ട എം.എൽ.എയുമായ രേണു ജോഗിക്ക് സീറ്റ് നിഷേധിച്ചു. കോട്ടയിൽ മുൻ പൊലീസ് ഒാഫിസർ വിഭോർ സിങ്ങിനെയാണ് മത്സരിപ്പിക്കുന്നത്. 2013ൽ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് യോഗേന്ദ്ര ശർമയുടെ ഭാര്യ അനിത ശർമക്ക് ധർസിവയിൽ വീണ്ടും മത്സരിക്കും. നവംബർ 12നും 20നും രണ്ട് ഘട്ടങ്ങളിലായാണ് ഛത്തിസ്ഗഢ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.