ലഖ്നോ: 2014ൽ ഉത്തർപ്രദേശിലെ 80 ലോക്സഭ സീറ്റിൽ 71ഉം പിടിച്ച ബി.ജെ.പിക്ക് ഇത്തവണ അത ് ആവർത്തിക്കാൻ കഴിയില്ലെന്ന് സുനിശ്ചിതം. അഖിലേഷ് യാദവിെൻറ സമാജ്വാദി പാർട്ട ിയും (എസ്.പി) മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും (ബി.എസ്.പി) നേതൃത്വം നൽകുന്ന വിശാല സഖ്യമാണ് ബി.ജെ.പിക്ക് തിരിച്ചടിയാകുന്നത്.
സഖ്യത്തിൽ ചേരാതെ സ്വന്തംനിലക്ക് മ ത്സരിക്കുന്ന കോൺഗ്രസ്, ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച് അവരെതന്നെ സഹായി ക്കുകയാണെന്ന ആരോപണം ശക്തമാണ്. എന്നാൽ, ഇതിൽ വാസ്തവമില്ലെന്നും കോൺഗ്രസ് നിർത ്തിയിരിക്കുന്ന സ്ഥാനാർഥികൾ വിശാലസഖ്യത്തിനാണ് നേട്ടമുണ്ടാക്കുകയെന്നും ‘ഇന്ത് യ ടുഡേ’യുടെ പഠനറിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസ്, ബി.ജെ.പി, വിശാലസഖ്യം സ്ഥാനാർഥി കളുടെ ജാതി-സമുദായ സമവാക്യങ്ങൾ വിലയിരുത്തി 80ൽ 52 മണ്ഡലങ്ങളെയാണ് പഠനവിധേയമാക് കിയത്. ഇതിൽ 36 എണ്ണത്തിൽ കോൺഗ്രസ്-വിശാലസഖ്യം സ്ഥാനാർഥികൾ പരസ്പരം തുണയാകുമെ ന്ന് വ്യക്തമാക്കുന്നു.
ബാക്കി 16 എണ്ണത്തിൽ മോദിവിരുദ്ധ വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമാകുന്ന വിധത്തിൽ ഭിന്നിക്കാനാണ് സാധ്യതയെന്നും പറയുന്നു. വിശാലസഖ്യത്തിൽനിന്ന് മാറിനിൽക്കുേമ്പാഴും കോൺഗ്രസ് തന്ത്രപൂർവം നിർത്തിയ സ്ഥാനാർഥികൾ ബി.ജെ.പിക്ക് കിേട്ടണ്ട വോട്ടുകൾ സ്വന്തമാക്കുമെന്നാണ് വിലയിരുത്തൽ. ജാതി-സമുദായ ഘടകം ഇൗ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമാണ് എന്നതിെൻറ അടിസ്ഥാനത്തിൽകൂടിയാണ് പഠനം.
സംസ്ഥാനത്തെ ഒാരോ പാർട്ടികൾക്കും ജാതി-സമുദായ വോട്ട്ബാങ്കുകളുണ്ട്. ജാട്ടവ് സമുദായം ബി.എസ്.പിയെ പിന്തുണക്കുേമ്പാൾ യാദവരുടെയും മുസ്ലിംകളുടെയും പിന്തുണ എസ്.പിക്കാണ്. സവർണർ, ജാട്ടവ് അല്ലാത്ത ദലിതർ, യാദവരല്ലാത്ത മറ്റു പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവരുടെ പിന്തുണ ബി.ജെ.പിക്കുമാണ്. ഇൗ സമുദായങ്ങൾ പരമ്പരാഗത രീതിയിൽത്തന്നെ വോട്ട് ചെയ്താൽ വിശാലസഖ്യത്തിന് മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.
ആ എട്ടു സീറ്റുകൾ
52ൽ എട്ടു സീറ്റുകളിൽ കോൺഗ്രസ്-വിശാലസഖ്യം ധാരണ വ്യക്തമാണ്. മുതിർന്ന നേതാക്കളും സുപ്രധാന സ്ഥാനാർഥികളും മത്സരിക്കുന്ന ഇൗ സീറ്റുകളിൽ ഇരു കക്ഷികളും പരസ്പരം സ്ഥാനാർഥികളെ നിർത്തി പോരടിക്കുന്നില്ല. രാഷ്ട്രീയ ലോക്ദൾ നേതാവും പാർട്ടി മേധാവിയുമായ അജിത് സിങ് മത്സരിക്കുന്ന മുസഫർനഗർ, അജിത് സിങ്ങിെൻറ മകൻ ജയന്ത് ചൗധരി മത്സരിക്കുന്ന ബാഗ്പത്, എസ്.പി നേതാവ് മുലായം സിങ് യാദവിെൻറ മെയ്ൻപുരി, അഖിലേഷ് യാദവിെൻറ അഅ്സംഗഢ്, ഭാര്യ ഡിംപ്ൾ യാദവ് മത്സരിക്കുന്ന കന്നൗജ്, മുലായം സിങ്ങിെൻറ മരുമകൻ അക്ഷയ് യാദവ് മത്സരിക്കുന്ന ഫിറോസാബാദ് എന്നിവിടങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ നിർത്താത്തത്. രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേത്തി, മാതാവ് സോണിയയുടെ റായ്ബറേലി എന്നിവിടങ്ങളിൽ വിശാലസഖ്യത്തിനും സ്ഥാനാർഥികളില്ല.
ബാക്കി 44
ഇൗ 44ൽ 34 ഇടത്ത് കോൺഗ്രസ് നിർത്തിയിരിക്കുന്ന സ്ഥാനാർഥികൾ പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണക്കുന്ന സമുദായത്തിൽനിന്നുള്ളവരാണ്. 17 കോൺഗ്രസ് സ്ഥാനാർഥികളാണ് ബ്രാഹ്മണർ-രജ്പുത്-വൈശ്യ-ജാട്ട് കൂടാതെ മറ്റു സവർണ വിഭാഗങ്ങളിൽനിന്നും മത്സരരംഗത്തുള്ളത്. 2014ൽ ഇൗ സമുദായത്തിൽപെടുന്നവരുടെ 70 ശതമാനം വോട്ടും ബി.ജെ.പിക്കാണ് ലഭിച്ചത്. സമുദായ ഘടകം മുതൽക്കൂട്ടാക്കി 17ൽ 14 മണ്ഡലങ്ങളിലും ഇത്തവണ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകാൻ കോൺഗ്രസിന് സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
11 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർഥികൾ ബി.ജെ.പിയെ പിന്തുണക്കുന്ന സമുദായമായ യാദവരല്ലാത്ത മറ്റു പിന്നാക്ക വിഭാഗങ്ങളിൽ (കുർമി/കൊയേരി/കുശ്വാഹ/ലോധി/ശാക്കിയ/സോനർ) പെടുന്നവരാണ്. ഇതും ബി.ജെ.പിയുടെ വോട്ടുചോർച്ചയിലേക്ക് നയിക്കും.
2014ൽ കുർമി/കൊയേരി വിഭാഗങ്ങളിലെ 53 ശതമാനം വോട്ടും ബി.ജെ.പിക്കാണ് ലഭിച്ചത്. ഒ.ബി.സി വിഭാഗത്തിൽ വരുന്ന മറ്റുള്ള പിന്നാക്ക വിഭാഗക്കാരുടെ 61 ശതമാനം വോട്ടും കഴിഞ്ഞതവണ ബി.ജെ.പിക്കായിരുന്നു.
ഇതനുസരിച്ച് 11ൽ ഒമ്പതു സീറ്റിലും ഇൗ വിഭാഗത്തിൽ വരുന്ന കോൺഗ്രസ് സ്ഥാനാർഥികൾ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പഠനവിധേയമാക്കിയ 52ൽ 28 സീറ്റിലാണ് കോൺഗ്രസ്, ബി.ജെ.പിക്ക് ഭീഷണിയാകുന്നത്.
സംസ്ഥാനത്തെ വോട്ടർമാരിൽ പകുതിയും വരുന്ന അതിശക്തമായ മുസ്ലിം-യാദവ്-ദലിത് (എം.വൈ.ഡി) വോട്ട്ബാങ്കാണ് എസ്.പി-ബി.എസ്.പി സഖ്യത്തിെൻറ കരുത്ത്. 80ൽ 47 സീറ്റുകളിൽ പകുതിയിലേറെ വോട്ടർമാരും എം.വൈ.ഡി സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാണ്.
ഇത് വിശാലസഖ്യത്തിന് നേട്ടമാകുേമ്പാൾത്തന്നെ എം.വൈ.ഡിയിൽപെടാത്ത സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതിലൂടെ കോൺഗ്രസ് ബി.ജെ.പിക്ക് നേരിട്ട് വെല്ലുവിളി ഉയർത്തുകയും വിശാലസഖ്യത്തെ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് കണക്കുകൂട്ടൽ.
താമരക്ക് ഒരുകൈ സഹായം
അതേസമയം, ഏഴു മുസ്ലിം സ്ഥാനാർഥികളെ കോൺഗ്രസ് മത്സരിപ്പിക്കുന്നുണ്ട്. അത് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശിലെ മുസ്ലിംകളിൽ വലിയൊരു വിഭാഗം എസ്.പിക്കും ബി.എസ്.പിക്കും വോട്ടുചെയ്ത് വരുന്നവരാണ്. 2014ൽ 58 ശതമാനം മുസ്ലിം വോട്ടുകൾ എസ്.പിക്കും 18 ശതമാനം ബി.എസ്.പിക്കുമാണ് ലഭിച്ചത്.
കോൺഗ്രസിന് മുസ്ലിം സ്ഥാനാർഥി വരുേമ്പാൾ മുസ്ലിം വോട്ടുകൾ ഭിന്നിക്കുന്നത് ബി.ജെ.പിക്കാണ് ഗുണംചെയ്യുക. മൂന്നു മണ്ഡലങ്ങളിൽ ജാട്ടവ് സമുദായ സ്ഥാനാർഥികളെയും കോൺഗ്രസ് മത്സരിപ്പിക്കുന്നുണ്ട്. 2014ൽ 68 ശതമാനം ജാട്ടവരും ബി.എസ്.പിക്ക് വോട്ട് ചെയ്തവരാണ്. കോൺഗ്രസിെൻറ ഇൗ നീക്കവും ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ശിഥിലീകരണത്തിന് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.